ന്യൂഡൽഹി: രാജ്യം വളരുമ്പോൾ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യം കേന്ദ്രമായി തുടരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തിന്‍റെ അതിർത്തികളിൽ കാവൽക്കാരായി നിന്ന് പൗരന്മാർക്കിടയിൽ ഇന്ത്യൻ സൈന്യം ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 74-ാം സൈനിക ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി ഉയർന്നു വരുന്ന പല തരത്തിലുള്ള സുരക്ഷ വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സൈന്യം തയാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിക്ഷോഭങ്ങളിൽ സൈന്യത്തിന്‍റെ പ്രവർത്തനങ്ങൾ ശ്രദ്ധേയവും അഭിനന്ദനം അർഹിക്കുന്നതുമാണ്. ഇന്ത്യൻ ആർമിയുടെ വികസനത്തിലും സൈനികരുടെയും അവരുടെ കുടുംബത്തിന്‍റെയും വിമുക്തഭടന്മാർ, യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാരുടേയും ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. രാഷ്‌ട്രസേവനത്തിനിടയിൽ ത്യാഗങ്ങൾ സഹിച്ച സൈനികർക്ക് ആദരവ് അർപ്പിക്കുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
Also Read: ഗുജറാത്തില്‍ രാജധാനി എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം ; ഒഴിവായത് വന്‍ അപകടം