ETV Bharat / bharat

'അതിര്‍ത്തി സുരക്ഷയില്‍ വിട്ടുവീഴ്‌ചയില്ല, മണിപ്പൂരില്‍ ക്രമസമാധാനം ഉറപ്പിക്കാനായി': കരസേന മേധാവി - മണിപ്പൂര്‍ സംഘര്‍ഷം മനോജ് പാണ്ഡെ

Terrorism In Kashmir: കശ്‌മീരിലെ പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ തീവ്രവാദികളുടെ സാന്നിധ്യം വര്‍ധിച്ചതായി കരസേന മേധാവി മനോജ് പാണ്ഡെ. ഏത് സാഹചര്യവും തരണം ചെയ്യാന്‍ സൈന്യം സജ്ജം. ദേശീയ കരസേന ദിന പരേഡില്‍ പങ്കെടുത്ത് കരസേന മേധാവി മനോജ് പാണ്ഡെ.

Army Chief General  Army Chief Manoj Pande  കശ്‌മീര്‍ തീവ്രവാദം  മണിപ്പൂര്‍ സംഘര്‍ഷം മനോജ് പാണ്ഡെ  ദേശീയ കരസേന ദിനം
Army Chief General Manoj Pande About Terrorism In Kashmir
author img

By ETV Bharat Kerala Team

Published : Jan 15, 2024, 5:04 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്‍റെയും സര്‍ക്കാരിന്‍റെയും നിരന്തര പരിശ്രമം മൂലം മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാനായെന്ന് കരസേന മേധാവി മനോജ്‌ പാണ്ഡെ. പ്രദേശിക വിമത ഗ്രൂപ്പുകളുമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ ഏറെ ഫലപ്രദമായെന്നും ഇത് മൂലം വടക്ക് കിഴക്കന്‍ മേഖലകളിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കരസേന ദിന പരേഡില്‍ സംസാരിക്കുകയായിരുന്നു മനോജ് പാണ്ഡെ.

മണിപ്പൂരില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ സൈന്യം വിജയിച്ചു. ഇത് കൂടാതെ മേഖലയില്‍ നേരത്തെയുണ്ടായിരുന്ന ക്രമസമാധാനം നിലവില്‍ വരാനായി ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീരില്‍ നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പല മേഖലകളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട് (Army Chief General Manoj Pande).

അതിര്‍ത്തിയിലെ സുരക്ഷ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ച് രജൗരി മേഖലകളില്‍ തീവ്രവാദി സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്നും മനോജ് പാണ്ഡെ പറഞ്ഞു. നിയന്ത്രണ മേഖലയില്‍ (എല്‍ഒസി) വെടിനിര്‍ത്തല്‍ നിലവിലുണ്ട്. എന്നാല്‍ ഏതാനും ചില നുഴഞ്ഞ് കയറ്റ ശ്രമങ്ങളില്‍ നിന്നും അതിര്‍ക്കപ്പുറത്ത് ഇപ്പോഴും തീവ്രവാദ ശ്രമങ്ങള്‍ തുടരുകയാണെന്നാണ് മനസിലാക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു (Terror Activities In Kashmir).

ഏത് വെല്ലുവിളികളെയും നേരിടാന്‍ നമ്മുടെ സൈന്യം പൂര്‍ണ്ണ സജ്ജരാണ്. വടക്കന്‍ അതിര്‍ത്തികളില്‍ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ച് വരുന്നത് (Indian Army).

മുന്‍കാലങ്ങളിലും അതിര്‍ത്തികളില്‍ സൈന്യം കൂടുതല്‍ കരുത്തരായാണ് തുടര്‍ന്നത്. ഇന്ത്യയുടെ ഓരോ സൈനികരും അവരവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിര്‍ത്തികളിലെ സുരക്ഷ, വളരെ ദുഷ്‌കരമായ പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിക്കുന്നത്, പ്രതികൂല കാലാവസ്ഥ തുടങ്ങി ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ സൈന്യം പൂര്‍ണ സജ്ജമാണ്. കശ്‌മീരില്‍ സുരക്ഷ സേനയുടെ നിരന്തരമായ ഇടപെടല്‍ കാരണം നിരവധി അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ട് (Line of Control (LOC) In Kashmir).

ഭീകരവാദത്തെ രാജ്യത്ത് നിന്നും വേരോടെ പിഴുതെറിയാന്‍ ദൃഢ നിശ്ചയത്തോടെയാണ് സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും ഇന്ന് നമ്മുടെ രാജ്യം പുതിയ യുഗത്തിലാണെന്നും മനോജ് പാണ്ഡെ പറഞ്ഞു. രാഷ്‌ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ ഞങ്ങളുടെ ശ്രമങ്ങൾ തുടരുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുമായി അവയെ ബന്ധിപ്പിച്ചാണ് ഞങ്ങൾ മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.