ചെന്നൈ: വിവാദമായി 'ദ കേരള സ്‌റ്റോറി' എന്ന ബോളിവുഡ് സിനിമയുടെ ടീസർ. ടീസർ പുറത്തുവന്നതിന് പിന്നാലെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നു എന്ന് ആരോപിച്ച് ചിത്രത്തിനെതിരെ പരാതിയുമായി തമിഴ് മാധ്യമപ്രവർത്തകൻ ബി.ആര്‍ അരവിന്ദാക്ഷന്‍. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
കേരളത്തിലെ യുവതികളെ മതപരിവര്‍ത്തനം ചെയ്‌ത് ഐഎസ്‌ഐഎസിന് വില്‍ക്കുന്നു എന്നാണ് ടീസറിൽ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് മാധ്യമ പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരിക്കുന്നത്. വര്‍ഗീയമായി ജനങ്ങളെ വിഭജിക്കുക എന്നതാണ് ടീസറിന്‍റെ ലക്ഷ്യം.
-
Heart breaking and gut wrenching stories of 32000 females in Kerala!#ComingSoon#VipulAmrutlalShah @sudiptoSENtlm @adah_sharma @Aashin_A_Shah#SunshinePictures #TheKeralaStory #UpcomingMovie #TrueStory #AdahSharma pic.twitter.com/M6oROuGGSu
— Adah Sharma (@adah_sharma) November 3, 2022 " class="align-text-top noRightClick twitterSection" data="
">Heart breaking and gut wrenching stories of 32000 females in Kerala!#ComingSoon#VipulAmrutlalShah @sudiptoSENtlm @adah_sharma @Aashin_A_Shah#SunshinePictures #TheKeralaStory #UpcomingMovie #TrueStory #AdahSharma pic.twitter.com/M6oROuGGSu
— Adah Sharma (@adah_sharma) November 3, 2022Heart breaking and gut wrenching stories of 32000 females in Kerala!#ComingSoon#VipulAmrutlalShah @sudiptoSENtlm @adah_sharma @Aashin_A_Shah#SunshinePictures #TheKeralaStory #UpcomingMovie #TrueStory #AdahSharma pic.twitter.com/M6oROuGGSu
— Adah Sharma (@adah_sharma) November 3, 2022
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കൈവശമുള്ള വിവരങ്ങളുമായി സിനിമയിലെ ആരോപണങ്ങള്‍ പരിശോധിക്കണം. അതിനുശേഷം മാത്രമെ പ്രദർശനത്തിന് അനുമതി നല്‍കാവൂ എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വിഷയത്തിന്‍റെ ഗൗരവം കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി അദ്ദേഹത്തിനും അരവിന്ദാക്ഷന്‍ കത്തെഴുതിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തി ഭീകര സംഘടനയായ ഐഎസിൽ ചേർക്കുന്നതായാണ് ടീസറിൽ പറയുന്നത്. സംഭവത്തിന്‍റെ സത്യാവസ്ഥ അന്വേഷിക്കണമെന്നും മാധ്യമപ്രവർത്തകൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
സുദീപ്‌തോ സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. സണ്‍ഷൈന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ വിപുല്‍ അമൃത്‌ലാല്‍ ഷായാണ് കേരള സ്‌റ്റോറി നിര്‍മിക്കുന്നത്. നവംബര്‍ മൂന്നിനാണ് വിവാദമായ ടീസര്‍ റിലീസ് ചെയ്‌തത്.
വിവാദത്തിന് പിന്നിൽ: ഐഎസ്ഐഎസിൽ പ്രവർത്തിക്കുന്നതിന് വേണ്ടി പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്ന വിഷയത്തെ കുറിച്ചാണ് ദ കേരള സ്‌റ്റോറിയിലൂടെ അണിയറ പ്രവർത്തകർ പറയാൻ ശ്രമിക്കുന്നത്. ഹിന്ദി നടിയായ അദ ശര്‍മയാണ് ടീസറിലുള്ളത്. അദ ശർമ അവതരിപ്പിക്കുന്ന കഥാപാത്രം താൻ ഒരു ഹിന്ദു യുവതിയാണെന്നും തന്നെ നിർബന്ധിച്ച് മതം മാറ്റി ഐഎസ്ഐഎസ് തീവ്രവാദിയാക്കി മാറ്റിയെന്നും പറയുന്ന ടീസറാണ് അണിയറ പ്രവർത്തകർ പങ്കുവച്ചത്.