മുംബൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍ വിവാഹിതയാകുന്നു. സൗണ്ട് എഞ്ചിനീയറായ റിയാസ്‌ദ്ദീന്‍ ഷെയ്‌ക്ക് മുഹമ്മദ് ആണ് വരന്‍. ഡിസംബര്‍ 29നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
- " class="align-text-top noRightClick twitterSection" data="
">
ഖദീജ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. 'ഡിസംബര്‍ 29ന് എന്‍റെ ജന്മദിനത്തില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം കഴിഞ്ഞു. നന്ദി,' ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഖദീജ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
എആര്‍ റഹ്മാന്‍റെയും സൈറ ഭാനുവിന്‍റേയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ഖദീജ. രജനികാന്തിന്‍റെ എന്തിരന്‍ എന്ന ചിത്രത്തില്‍ റഹ്‌മാന്‍റെ സംഗീതത്തില്‍ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം.
നവംബറില്‍ അന്താരാഷ്‌ട്ര സൗണ്ട് ഫ്യൂച്ചര്‍ അവാര്‍ഡില്‍ മികച്ച അനിമേഷന്‍ മ്യൂസിക് വീഡിയോ ആയി ഖദീജയുടെ 'ഫാരിഷ്‌ടണ്‍' എന്ന സംഗീത വീഡിയോ തെരഞ്ഞെടുത്തിരുന്നു. നിരവധി തമിഴ് ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഖദീജ ഈയിടെ എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ബോളിവുഡ് ചിത്രം മിമിയില്‍ റോക്ക് എ ബായ് ബേബി എന്ന ഗാനവും ആലപിച്ചിരുന്നു.
പൊതുഇടങ്ങളില്‍ ഖദീജ ബുര്‍ഖ മാത്രം ധരിച്ചെത്തുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്രിന്‍ രംഗത്തെത്തിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. റഹ്‌മാന്‍റെ മകളെ ബുര്‍ഖ ധരിച്ച് കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടലുണ്ടാകുന്നുവെന്നായിരുന്നു തസ്ലീമ നസ്രിന്‍റെ പരാമര്‍ശം.
എന്നാല്‍ രാജ്യം പലതരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ചിലര്‍ മറ്റുള്ളവരുടെ വസ്ത്രത്തിന്‍റെ കാര്യമാണ് ചിന്തിക്കുന്നതെന്ന് ഖദീജ ഇതിന് മറുപടി നല്‍കി. താന്‍ തന്‍റെ സ്വന്തം ഇഷ്‌ടപ്രകാരമാണ് ബുര്‍ഖ ധരിക്കുന്നതെന്നും ഖദീജ വ്യക്തമാക്കിയിരുന്നു.
Also read: 'വിക്കിയും സാറയും സഞ്ചരിച്ച ബൈക്കിന്‍റെ നമ്പർ തന്‍റേത്' ; പൊലീസില്‍ പരാതി നൽകി യുവാവ്