Cannes 2022 : 75-ാം കാന്‍ ഫിലിം ഫെസ്‌റ്റിവലിന്‍റെ റെഡ് കാര്‍പറ്റില്‍ അണിനിരക്കാന്‍ ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖര്‍. മെയ് 17 മുതല്‍ 26 വരെയാണ് വിഖ്യാത ചലച്ചിത്രോത്സവം. കേന്ദ്ര മന്തി അനുരാഗ് ഠാക്കൂറാണ് ഇന്ത്യയില്‍ നിന്നും കാനിലേയ്‌ക്കുള്ള പ്രതിനിധി സംഘത്തെ നയിക്കുക.
നടനും നിര്‍മാതാവുമായ ആര്‍ മാധവന്‍, അക്ഷയ് കുമാര്‍, സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി, പൂജ ഹെഗ്‌ഡെ, നയന്‍താര, സിബിഎഫ്‌സി മേധാവി പ്രസീണ്‍ ജോഷി, സംവിധായകന്‍ ശേഖര്‍ കപൂര്‍, സംഗീത സംവിധായകന്‍ റിക്കി റെജ് എന്നിവര്‍ പങ്കെടുക്കും.
India named official Country of Honour: ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വര്‍ഷം പിന്നിടുന്ന അവസരത്തില്‍, കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഇന്ത്യയ്‌ക്ക് കണ്‍ട്രി ഓഫ് ഓണര്‍ ബഹുമതി നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്തെ ആദരിക്കുന്നത്. ഇന്ത്യന്‍ സിനിമയെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആനിമേഷൻ ദിനത്തിൽ 10 പ്രൊഫഷണലുകൾ പങ്കെടുക്കും.
Rocketry The Nambi Effect world premier at Cannes: 'റോക്കട്രി- ദ നമ്പി ഇഫക്‌ട്' എന്ന ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ മെയ് 19ന് നടക്കും. ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞാന്‍ നമ്പി നാരായണന്‍റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'റോക്കട്രി- ദ നമ്പി ഇഫക്‌ട്'. രാജ്യത്തിന്‍റെ ഔദ്യോഗിക എന്‍ട്രി ആയാണ് സിനിമ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഠാക്കൂര്‍ അറിയിച്ചു.
Also Read: കാന്‍സ് ഫിലിം ഫെസ്‌റ്റ് 2022: ജൂറിയുടെ ഭാഗമാകാന്‍ ദീപിക പദുകോണ്‍
Rocketry The Nambi Effect theatre release: 2022 ജൂലൈ ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രം ഈ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവന്‍ തന്നെയാണ് സംവിധാനവും. കഥാപാത്രത്തിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും മേക്കോവറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
Films screening sections at Cannes: കൂടാതെ 'ഗോസ് ടു കാൻ സെക്ഷനിൽ' തെരഞ്ഞെടുത്ത അഞ്ച് സിനിമകൾ അവതരിപ്പിക്കാനുള്ള അവസരവും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഫിലിം ബസാറിന് കീഴിലുള്ള ഡബ്ല്യുഐപി ലാബിന്‍റെ ഭാഗമാണ് ഈ ചിത്രങ്ങള്‍. റിലീസ് ചെയ്യാത്ത ചിത്രങ്ങള്‍ പ്രദർശിപ്പിക്കുന്നതിനായി 'ഒളിമ്പിയ സ്‌ക്രീൻ' എന്ന പേരിൽ ഒരു സിനിമ ഹാൾ ഇന്ത്യയ്‌ക്കായി നീക്കിവച്ചിട്ടുമുണ്ട്.
2022 മെയ് 22നാണ് ഈ വിഭാഗത്തിലുള്ള സിനിമകളുടെ പ്രദര്‍ശനം. തെരഞ്ഞെടുത്ത അഞ്ച് സിനിമകളാണ് ഈ വിഭാഗത്തിന് കീഴില്‍. 'കാന്‍സ് ക്ലാസിക്' സെക്ഷനില്‍ സത്യജിത് റായുടെ വിഖ്യാത ചിത്രം 'പ്രതിധ്വന്തി' പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്‍റെ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ചാണിത്.