ETV Bharat / bharat

ആന്‍റണി ബ്ലിങ്കനും ലോയ്‌ഡ്‌ ഓസ്‌റ്റിനും ഇന്ത്യയിലെത്തി; ഇന്ത്യ-യുഎസ് മന്ത്രിതല ചർച്ച ഇന്ന്

India-US 2+2 ministerial dialogue: അഞ്ചാമത് യുഎസ് - ഇന്ത്യ മന്ത്രിതല ചർച്ചയിൽ (2+2 ഡയലോഗ്) ആന്‍റണി ബ്ലിങ്കനായിരിക്കും സഹ അധ്യക്ഷനാവുക

Antony Blinken arrives in Delhi  attend India US 2 2 ministerial dialogue  Antony Blinken At Delhi  ministerial dialogue India US  ministerial dialogue India US in delhi  ആന്‍റണി ബ്ലിങ്കനും ലോയ്‌ഡ്‌ ഓസ്‌റ്റിനും ഇന്ത്യയിൽ  ഇന്ത്യ യുഎസ് 2 പ്ലസ് 2 മന്ത്രിതല ചർച്ച ഇന്ന്  യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ  ലോയ്‌ഡ്‌ ഓസ്‌റ്റിൻ ഡൽഹിയിൽ  യുഎസുമായുള്ള നയതന്ത്ര ബന്ധം  ഇന്തോപസഫിക് മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങൾക്ക്  ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം  ഇന്ത്യ യുഎസ്‌ രാജ്യങ്ങൾ തമ്മിലുളള കൂടിക്കാഴ്‌ച  ആന്‍റണി ബ്ലിങ്കൻ ഇന്ത്യയിലെത്തി
Antony Blinken arrives in Delhi to attend India-US 2+2 ministerial dialogue
author img

By ETV Bharat Kerala Team

Published : Nov 10, 2023, 8:31 AM IST

ന്യൂ ഡൽഹി : ഇന്ത്യ-യുഎസ് വിദേശ, പ്രതിരോധ മന്ത്രിതല ചർച്ചയിൽ (2+2 ഡയലോഗ്) പങ്കെടുക്കാൻ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വ്യാഴാഴ്‌ച രാത്രി ഡൽഹിയിലെത്തി. ഇന്ത്യ-യുഎസ് മന്ത്രിതല ചർച്ച ഇന്ന് നടക്കും. അഞ്ചാമത് യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ ആന്‍റണി ബ്ലിങ്കനായിരിക്കും സഹ അധ്യക്ഷനാവുക (Antony Blinken Arrives In Delhi To Attend India-US 2+2 Ministerial Dialogue).

അതേസമയം യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിനും ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്ങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമാണ് ചർച്ചയിൽ ഇന്ത്യൻ പക്ഷത്തെ നയിക്കുക.

യുഎസ് 2+2 മന്ത്രിതല ചർച്ചയ്‌ക്കായി ന്യൂഡൽഹിയിലെത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ബ്ലിങ്കന് ഊഷ്‌മളമായ സ്വാഗതമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി എക്‌സിൽ കുറിച്ചു. ഈ സന്ദർശനം ഇന്ത്യ-യുഎസ് ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് കൂടുതൽ ഉത്തേജനം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യുഎസുമായുള്ള നയതന്ത്ര ബന്ധം ദൃഢമാക്കാനാണ് ഈ ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്. ഇന്തോ-പസഫിക് മേഖലയിൽ നടക്കുന്ന സംഭവ വികാസങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കാനുളള മാർഗങ്ങളെ കുറിച്ചും സംസാരിക്കും. അതേസമയം ഇതിനു മുൻപുളള ഇന്ത്യ യുഎസ്‌ രാജ്യങ്ങൾ തമ്മിലുളള കൂടിക്കാഴ്‌ച വാഷിങ്‌ടണിൽ നടന്നിരുന്നു.

ALSO READ: Modi in US | ഇന്ത്യയും യുഎസും ഒഴിച്ചുകൂടാനാവാത്ത പങ്കാളികളായി മാറിയിരിക്കുന്നു; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ

ഇന്ത്യയും യുഎസ് ബന്ധം ഒഴിച്ചുകൂടാനാകാത്തത്: കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഒഴിച്ചുകൂടാനാകാത്ത വിധത്തിൽ പങ്കാളികളായെന്ന് യുഎസ് സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. അർധചാലകങ്ങൾ മുതൽ ബഹിരാകാശം വരെയും വിദ്യാഭ്യാസം മുതൽ ഭക്ഷ്യ സുരക്ഷ വരെയും ഇന്ത്യയും യുഎസും എന്നത്തേക്കാളും കൂടുതൽ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജൂണിൽ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡന്‍റെയും പ്രഥമ വനിത ജിൽ ബൈഡന്‍റെയും ക്ഷണപ്രകാരമാണ് ജൂൺ 21ന് യുഎസ് സന്ദർശനത്തിന് എത്തിയത്. കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർന്നു. മുമ്പത്തേക്കാൾ കൂടുതൽ വിഷയങ്ങളിൽ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നെന്നും അർധചാലകങ്ങൾ മുതൽ ബഹിരാകാശം വരെ, വിദ്യാഭ്യാസം മുതൽ ഭക്ഷ്യ സുരക്ഷ വരെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.

അതേസമയം 21-ാം നൂറ്റാണ്ടിന്‍റെ പങ്കാളിത്തത്തെ നിർവചിക്കാൻ സാധിക്കുന്ന ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്ന് ബ്ലിങ്കൻ പറഞ്ഞു. ഇരു രാജ്യങ്ങളും ഒരുമിച്ച് ഇന്തോ-പസഫിക് മേഖലയിലും ലോകമെമ്പാടും കൂടുതൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നെന്നും, രോഗത്തിനെതിരെ പോരാടുന്നെന്നും പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.