ETV Bharat / bharat

കർണാടകയിൽ മതപരിവർത്തന നിരോധന ബിൽ പ്രാബല്യത്തിൽ; മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നത് ജാമ്യമില്ലാത്ത കുറ്റം

author img

By

Published : Oct 1, 2022, 1:10 PM IST

കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ, 2021 എന്ന് പേരിട്ടിരിക്കുന്ന ബിൽ നിയമമായത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.

Governor gives Nod to Anti conversion bill  Anti conversion bill in in Karnataka  Karnataka latest news  Anti conversion bill provisions  Anti conversion bill  കർണാടകയിൽ മതപരിവർത്തന നിരോധന ബിൽ നിയമമായി  മതപരിവർത്തന നിരോധന ബിൽ  മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ  കർണാടക സർക്കാർ  കർണാടക ഗവർണർ തവർ ചന്ദ ഗെലോട്ട്
കർണാടകയിൽ മതപരിവർത്തന നിരോധന ബിൽ പ്രാബല്യത്തിൽ

ബെംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന ബിൽ നിയമമായി. ബില്ലിന് ഗവർണർ തവർ ചന്ദ ഗെലോട്ട് ബുധനാഴ്‌ച(സെപ്‌റ്റംബര്‍ 28) അനുമതി നൽകിയതിന് പിന്നാലെയാണ് ബിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.

കഴിഞ്ഞ വർഷം ഡിസംബറിൽ നിയമസഭ പാസാക്കിയ 'കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ, 2021' എന്ന് പേരിട്ടിരിക്കുന്ന ബില്‍ നിയമ നിർമാണസഭയിൽ ബിൽ പാസാകാതെ കിടക്കുകയായിരുന്നു. തുടർന്ന് ബിൽ പ്രാബല്യത്തിൽ വരുത്തുന്നതിനായി ഈ വർഷം മേയിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. അടുത്തിടെ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബിൽ ഉപരിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവന്നു.

അടുത്തിടെ നടന്ന മൺസൂൺ സമ്മേളനത്തിലാണ് കോൺഗ്രസിന്‍റെ എതിർപ്പിനിടയിലും മതപരിവർത്തന നിരോധന ബിൽ നിയമസഭ പാസാക്കിയത്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനും ദുർവ്യാഖ്യാനം, ബലപ്രയോഗം, വഞ്ചന, സ്വാധീനം, നിർബന്ധം, വിവാഹം എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് തടയുന്നതുമാണ് നിയമം. മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ.

പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, എസ്‌സി, എസ്‌ടി വിഭാഗത്തിലുള്ളവര്‍ എന്നിവരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് മൂന്ന് മുതൽ പത്ത് വർഷം വരെ തടവും 50,000 രൂപയിൽ കുറയാത്ത പിഴയും ലഭിക്കും. മതപരിവർത്തനം നടത്തിയവർക്ക് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചവർ അഞ്ച് ലക്ഷം രൂപ വരെ നഷ്‌ടപരിഹാരം നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

മതപരിവർത്തനം ലക്ഷ്യമിട്ടു കൊണ്ടുള്ള വിവാഹങ്ങൾ കുടുംബ കോടതി അസാധുവായി പ്രഖ്യാപിക്കും. ജാമ്യം ലഭിക്കാത്തതാണ് ഈ ബില്ലിന് കീഴിലുള്ള കുറ്റം. മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വ്യക്തികൾ രണ്ട് മാസം മുമ്പ് ഡെപ്യൂട്ടി കമ്മിഷണർക്ക് മുമ്പാകെ അപേക്ഷ നൽകണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.