വാഷിങ്ടണ്‍: പൊലിസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ (എസ്‌എഫ്‌ഡിപി) ഉയർന്ന സുരക്ഷ സാന്നിധ്യത്തിനിടയിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആസൂത്രിത പ്രതിഷേധം. ഖലിസ്ഥാൻ പതാക വീശി 200ലധികം പ്രതിഷേധക്കാരാണ് ബുധനാഴ്ച പ്രകടനത്തിൽ പങ്കെടുത്തത്. കോൺസുലേറ്റിന് നേരെ ഞായറാഴ്ചയുണ്ടായ അക്രമാസക്തമായ പ്രകടനം വ്യാപക പ്രതിഷേധങ്ങൾ സൃഷ്‌ടിച്ചിരുന്നു.
-
Thank you @SFPDChief for the assurances. Met Chief Scott to discuss the attack on @CGISFO Chancery building on March 19 and request to raise the level of protection to the Consulate premises and personnel. pic.twitter.com/TWuQxUE0ZE
— Dr TV Nagendra Prasad (@nagentv) March 22, 2023 " class="align-text-top noRightClick twitterSection" data="
">Thank you @SFPDChief for the assurances. Met Chief Scott to discuss the attack on @CGISFO Chancery building on March 19 and request to raise the level of protection to the Consulate premises and personnel. pic.twitter.com/TWuQxUE0ZE
— Dr TV Nagendra Prasad (@nagentv) March 22, 2023Thank you @SFPDChief for the assurances. Met Chief Scott to discuss the attack on @CGISFO Chancery building on March 19 and request to raise the level of protection to the Consulate premises and personnel. pic.twitter.com/TWuQxUE0ZE
— Dr TV Nagendra Prasad (@nagentv) March 22, 2023
ഞായറാഴ്ചത്തെ സംഭവത്തോടെ കനത്ത പൊലിസ് സുരക്ഷയിലാണ് കോൺസുലേറ്റ്. ബുധനാഴ്ച നടന്ന പ്രകടനത്തിൽ പ്രതിഷേധക്കാരെ തടയാൻ കനത്ത ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. യൂണിഫോം ധരിച്ച എസ്‌എഫ്‌പിഡി ഉദ്യോഗസ്ഥരുടെ കനത്ത കാവലും പ്രദേശത്ത് സദാ നടത്തിയ പട്രോളിങ്ങും പ്രതിഷേധത്തിന്‍റെ വ്യാപ്തി കുറച്ചു. ബേ ഏരിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ വിവിധ പ്രായത്തിലുള്ള ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ഇംഗ്ലീഷിലും പഞ്ചാബിയിലും ഇന്ത്യ വിരുദ്ധ പ്രസംഗങ്ങൾ നടത്തുകയും ചെയ്‌തു. മനുഷ്യാവകാശ ലംഘനം ആരോപിച്ച് പഞ്ചാബ് പൊലിസിനെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്‌തു.
ഇന്ത്യൻ മാധ്യമങ്ങൾ പക്ഷപാതപരമായ നിലപാട് ആണ് സ്വീകരിക്കുന്നതെന്നും, പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നതെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ കാണുന്നതെന്നും പ്രതിഷേധിക്കാനെത്തിയവർ എഎൻഐയോട് പ്രതികരിച്ചു. യുവാക്കളാണ് ഇത്തരം പ്രതിഷേധങ്ങളുടെ മുൻനിരയിലുള്ളതെന്ന് സോഷ്യൽ മീഡിയയിൽ ഫ്‌ളയറുകൾ പ്രചരിക്കുന്നുണ്ടെന്ന് ഖലിസ്ഥാൻ അനുകൂല യുവാവ് എഎൻഐയോട് പറഞ്ഞു.
സുരക്ഷ വർധിപ്പിച്ച് കോൺസുലേറ്റ്: സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ്, എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികളുമായി ചേർന്ന് കോൺസുലേറ്റ് പരിസരവും ദൗത്യത്തിൽ പ്രവർത്തിക്കുന്ന നയതന്ത്രജ്ഞരുടെ സുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചരിക്കുന്നത്.
ഉറപ്പുകൾക്ക് നന്ദിയുണ്ടെന്നും മാർച്ച് 19ന് കോൺസുലേറ്റ് കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് സ്കോട്ടിനെ കണ്ടിരുന്നു എന്നും, കോൺസുലേറ്റ് പരിസരത്തിനും ഉദ്യോഗസ്ഥർക്കും സംരക്ഷണ ഉയർത്താൻ അഭ്യർത്ഥിച്ചു എന്നും സാൻ ഫ്രാൻസിസ്കോ ഇന്ത്യൻ കോൺസൽ ജനറൽ നാഗേന്ദ്ര പ്രസാദ് ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
അതിനിടെ, സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന നശീകരണ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല എന്നും, ആക്രമണത്തെ യുഎസ് അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കിയിരുന്നു.
'ഞങ്ങൾ തീർച്ചയായും ആ പ്രതിഷേധത്തെ അപലപിക്കുന്നു, ഇത് തികച്ചും അസ്വീകാര്യമാണ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നയതന്ത്ര സുരക്ഷാ സേവനം പ്രാദേശിക അധികാരികളുമായി ചേർന്ന് ശരിയായ അന്വേഷണത്തിനായി പ്രവർത്തിക്കുന്നു. കേടുപാടുകൾ തീർക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പ്രവർത്തിക്കും,' കിർബി പറഞ്ഞു.
'ഇന്ത്യൻ കോൺസുലേറ്റിന് നേരെയുള്ള ആക്രമണത്തെയും യുഎസിനുള്ളിലെ നയതന്ത്ര കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏത് ആക്രമണത്തെയും യുണൈറ്റഡ് സ്റ്റേറ്റ്സ് അപലപിക്കുന്നു. പ്രവർത്തിക്കുന്ന നയതന്ത്രജ്ഞരുടെയും സുരക്ഷ സംരക്ഷിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു,'യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് എഎൻഐയോട് പറഞ്ഞു.
പിടികൊടുക്കാതെ അമൃത് പാൽ: തെരച്ചിൽ ആറാം ദിവസം തുടരുന്ന സാഹചര്യത്തിൽ പിടികൊടുക്കാതെ ഒളിവിലാണ് അമൃത് പാൽ സിങ്. അതേസമയം പൊലിസ് വലയിൽ നിന്ന് രക്ഷപ്പെടാൻ അമൃത് പാൽ സിംഗ് ഉപയോഗിച്ച മോട്ടോർ ബൈക്ക് കഴിഞ്ഞ ദിവസം പൊലിസ് കണ്ടെത്തിയിരുന്നു. ജലന്ധർ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി ദാരാപൂരിലെ കനാലിന് സമീപമാണ് ഉപേക്ഷിച്ച നിലയിൽ ബൈക്ക് കണ്ടെത്തിയത്. ബജാജ് പ്ലാറ്റിന മോഡൽ ബൈക്കാണ് ലഭിച്ചത്. പൊലിസിൽ നിന്ന് രക്ഷപെട്ട അമൃത് പാൽ ഫില്ലൂർ ഭാഗത്തേക്ക് കടന്നതായാണ് വിവരമെന്ന് പൊലിസ് പറഞ്ഞു.