ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നാലാം തവണയും ലോക്ക് ഡൗൺ നീട്ടിയതോടെ പ്രതിസന്ധിയിൽ അതിഥി തൊഴിലാളികൾ. ഭക്ഷണമോ ജോലിയോ ഇല്ലാതെ സ്വന്തം സ്ഥലങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുകയാണ് തൊഴിലാളികൾ. ഏറെ നാളായി തൊഴിലില്ല, കമ്പനി അടച്ചു പൂട്ടി, ഭക്ഷണം വാങ്ങാൻ പണമില്ല, സ്വന്തം ഗ്രാമമായ ബിഹാറിലെ അറയിലേക്ക് പോകാൻ ട്രെയിൻ കാത്തിരിക്കുന്ന അതിഥി തൊഴിലാളികളിൽ ഒരാൾ പറഞ്ഞു.
ദേശീയ തലസ്ഥാനത്ത് ലോക്ക് ഡൗൺ അടുത്ത തിങ്കളാഴ്ച വരെ ഒരാഴ്ച കൂടി നീട്ടിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഏപ്രിൽ 19 മുതൽ ദേശീയ തലസ്ഥാനം പൂട്ടിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ ദിവസേനയുള്ള കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുകയും പോസിറ്റീവ് നിരക്ക് കുറയുന്നതായും റിപ്പോർട്ട് ചെയ്തു.
Also Read: വാക്സിൻ ക്ഷാമമുള്ളപ്പോള്‍ കയറ്റുമതി എന്തിനെന്ന് കോൺഗ്രസ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 6,734 പുതിയ രോഗബാധയും 10,918 വീണ്ടെടുക്കലുകളും 340 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെെ എണ്ണം 56,049 ആണെന്ന് മന്ത്രാലയം അറിയിച്ചു. ആകെ കൊവിഡ് മരണം 21,846 ആയി ഉയർന്നു.
Also Read: രാജ്യത്ത് പുതിയതായി 2.63 ലക്ഷം കൊവിഡ് ബാധിതർ; 4,329 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 2,63,533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,329 പേർ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,22,436 ആണ്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,52,28,996 ആയി. ആകെ മരണം 2,78,719 ആയി ഉയർന്നു.