ETV Bharat / bharat

ബെംഗളൂരുവിൽ വീണ്ടും പ്ലാസ്‌റ്റിക് ഡ്രമ്മിൽ യുവതിയുടെ മൃതദേഹം ; നാലുമാസത്തിനിടെ മൂന്നാം സംഭവം, സീരിയൽ കില്ലറെന്ന് സംശയം - ബെംഗളൂരു

നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവം. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ് എന്നതും മൃതദേഹങ്ങള്‍ ഒരേ രീതിയിലാണ് കാണപ്പെട്ടതെന്നതും പ്രതി സീരിയൽ കില്ലർ ആയിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്

serial killer  പ്ലാസ്‌റ്റിക് ഡ്രമ്മിൽ യുവതിയുടെ മൃതദേഹം  സീരിയൽ കില്ലർ  യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷൻ  അജ്ഞാത സ്‌ത്രീ  കൊലപാതകം  ശവശരീരം  സീരിയൽ കില്ലർ
പ്ലാസ്‌റ്റിക് ഡ്രമ്മിൽ യുവതിയുടെ മൃതദേഹം
author img

By

Published : Mar 14, 2023, 1:53 PM IST

പ്ലാസ്‌റ്റിക് ഡ്രമ്മിൽ യുവതിയുടെ മൃതദേഹം

ബെംഗളൂരു : യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനിൽ രണ്ട് മാസം മുമ്പ് നീല ഡ്രമ്മിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് സമാനമായ മറ്റൊരു സംഭവം കൂടി. വിശ്വേശ്വരയ്യ റെയിൽവെ സ്‌റ്റേഷന്‍റെ പ്രധാന ഗേറ്റില്‍ നീല ഡ്രമ്മിൽ അജ്ഞാത സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി.തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ഓട്ടോയിലെത്തിയ മൂന്ന് പേര്‍ മൃതദേഹം റെയിൽവേ സ്റ്റേഷനിലെ നീല ഡ്രമ്മിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞിരുന്നു.

മരിച്ച സ്‌ത്രീക്ക് 30 വയസിനടുത്ത് പ്രായമുണ്ടെന്ന് സംശയിക്കുന്നു. അഴുകാറായ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് (റെയിൽവേ) എസ് കെ സൗമ്യലത പറഞ്ഞു. അന്വേഷണം ഊർജിതമാണെന്നും പ്രതിയെ ഉടനെ പിടിക്കുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ്. അതേസമയം സംഭവം ചുരുളഴിയാത്തതില്‍ ജനങ്ങളും ആശങ്കയിലാണ്.

Also Read: എയർഹോസ്‌റ്റസിന്‍റേത് കൊലപാതകം, ബെംഗളൂരുവിലെ ഫ്ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊന്നതെന്ന് പൊലീസ് ; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

സമാനമായ മൂന്നാമത്തെ കൊലപാതകം : ജനുവരിയിൽ യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനിൽ നീല ഡ്രമ്മിൽ ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ചവറ്റുകുട്ടയ്ക്ക്‌ സമീപം നീല ഡ്രമ്മിൽ അഴുകിയ നിലയിലായിരുന്നു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവരെ പ്രതികൾക്കായി തുടർച്ചയായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെ റെയിൽവേ സ്‌റ്റേഷനിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് നഗരവാസികളെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്.

തിങ്കളാഴ്‌ച രാത്രി 7.30ന് നീല ഡ്രമ്മിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് എത്തി പരിശോധിച്ചപ്പോൾ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് അന്വേഷണ ശേഷം റെയിൽവേ എസ്‌ പി സൗമ്യലത മാധ്യമങ്ങളെ അറിയിച്ചത്.

പതിവായി നിരവധി മത്സ്യത്തൊഴിലാളികൾ ചരക്കുമായി കടന്നുപോകുന്ന പ്ലാറ്റ്‌ഫോമാണ് യശ്വന്ത്പൂരിലേത്. രണ്ട് മൂന്ന് ദിവസമായി പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നീല ഡ്രം കാണുന്നുണ്ടായിരുന്നു. ശുചീകരണ തൊഴിലാളികൾ ഇത് ആരോ മീൻ പാത്രം എടുക്കാൻ മറന്നതായിരിക്കും എന്ന് കരുതിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.

Also Read: സതീഷ് കൗശിക്കിന്‍റെ മരണം : മൊഴിയെടുക്കലിനെത്താതെ വികാസ് മാലുവിന്‍റെ ഭാര്യ, അന്വേഷണ ഉദ്യോഗസ്ഥന്‍ നിലപാട് മാറ്റട്ടെയെന്ന് മറുപടി

നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ് എന്നതും മൃതദേഹം ഒരേ രീതിയിലാണ് നിക്ഷേപിച്ചത് എന്നതും പ്രതി സീരിയൽ കില്ലർ ആകാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിലേക്കാണ് പൊലീസിനെ എത്തിക്കുന്നത്.

ഡിസംബർ രണ്ടാം ആഴ്‌ചയിലായിരുന്നു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ദുർ​ഗന്ധം പരക്കുന്നുവെന്ന് യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.