ETV Bharat / bharat

കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങൾ മാത്രം; ബജറ്റിനെ ഭരണഘടനയിൽ നിർവചിക്കുന്നത് ഇങ്ങനെ.. - Budget in constitution

Annual Financial Statement : ബജറ്റ് എന്ന ഇംഗ്ലീഷ് പദം ഭരണഘടനയിൽ ഒരിടത്തും ഇല്ല, പകരം മറ്റൊരു വാക്കാണ്. ആർട്ടിക്കിൾ 112 മുതൽ 117 വരെയാണ് ബജറ്റുമായി ബന്ധപ്പെട്ട ഭാഗങ്ങൾ വരുന്നത്. ഇതിൽ ബജറ്റ് നടപടിക്രമം, നിർമ്മാണ പ്രക്രിയയും എന്നിവയെല്ലാം പ്രതിപാദിക്കുന്നു.

Etv Bharat Union Budget 2024  കേന്ദ്ര ബജറ്റ്  Budget in constitution  ഭരണഘടനയിൽ ബജറ്റ്
Annual Financial Statement in the Constitution
author img

By ETV Bharat Kerala Team

Published : Dec 31, 2023, 11:05 PM IST

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരണത്തിന് കേവലം ഒരു മാസം മാത്രമാണ് ഇനി ബാക്കി. വരുന്ന ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്നതിനാൽ ജനപ്രിയ ബജറ്റാകും നിർമല സീതാരാമൻ അവതരിപ്പിക്കുക എന്നാണ് പൊതുവെയുള്ള പ്രതീക്ഷ. അതിനാൽ നിരവധി ധനസഹായ പദ്ധതികളടക്കം ബജറ്റിൽ ഉണ്ടായേക്കും (Annual Financial Statement in the Constitution).

എല്ലാ വർഷവും ഏപ്രിൽ 1 ന് ആരംഭിച്ച് അടുത്ത വർഷം മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സർക്കാർ നടത്തുന്ന ഏറ്റവും വലിയ സാമ്പത്തിക വിലയിരുത്തലാണ് കേന്ദ്ര ബജറ്റ്. ഗവൺമെന്‍റിന്‍റെ വരവ് ചെലവ് കണക്കാക്കല്‍, അവതരണം, പാസാക്കൽ എന്നിവ ഉൾപ്പെടുന്ന ബജറ്റ് നിർമ്മാണത്തെയും അതിന്‍റെ അവതരണത്തെയും കുറിച്ച് ഭരണഘടനയിൽ പ്രത്യേക നിയമങ്ങൾ തന്നെയുണ്ട്.

ബജറ്റ് എന്നാണ് അറിയപ്പെടുന്നതെങ്കിലും ഫ്രഞ്ച് പദമായ ബൂഗെറ്റിൽ നിന്ന് കടമെടുത്ത ബജറ്റ് എന്ന ഇംഗ്ലീഷ് പദം ഭരണഘടനയിൽ ഒരിടത്തും ഇല്ല. പകരം, കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആർട്ടിക്കിൾ 112, ഇതിനെ ആനുവൽ ഫിനാൻഷ്യൽ സ്‌റ്റേറ്റ്മെന്‍റ് (Annual Financial Statement) അഥവാ വാർഷിക സാമ്പത്തിക പ്രസ്‌താവന എന്ന് പരാമർശിക്കുന്നു.

ആർട്ടിക്കിൾ 112 മുതൽ 117 വരെയാണ് ബജറ്റുമായി ബന്ധപ്പെട്ട ഭാഗങ്ങൾ വരുന്നത്. സാമ്പത്തിക കാര്യങ്ങളിലെ നടപടിക്രമം എന്ന തലക്കെട്ടിൽ വ്യത്യസ്‌ത സാഹചര്യങ്ങളിലെ ബജറ്റ് നിർമ്മാണ പ്രക്രിയയും വിശദമാക്കുന്നു.

ബജറ്റുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 112-ലെ ഉപവകുപ്പ് 1, പാർലമെന്‍റിന്‍റെ ഇരുസഭകൾക്കും മുമ്പാകെ ഒരു സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യൻ ഗവൺമെന്‍റിന്‍റെ വാർഷിക സാമ്പത്തിക പ്രസ്‌താവന സമർപ്പിക്കാൻ രാഷ്ട്രപതി ആവശ്യപ്പെടണം എന്ന് നിഷ്‌കർഷിക്കുന്നു. സർക്കാർ നടത്തുന്ന ചെലവുകൾ വാർഷിക സാമ്പത്തിക പ്രസ്‌താവനയിൽ രണ്ട് വിഭാഗങ്ങളായി പ്രത്യേകം പ്രതിഫലിപ്പിക്കണമെന്നും ഇത് ആവശ്യപ്പെടുന്നു.

Also Read: ഇന്ത്യയില്‍ കന്നി വ്യവസായത്തിനൊരുങ്ങി ടെസ്‌ല; വൈബ്രന്‍റ് ഗ്ലോബല്‍ ഉച്ചകോടിയിലേക്ക് മസ്‌കിനെ ക്ഷണിച്ചേക്കും, ശുഭാപ്‌തി വിശ്വാസത്തില്‍ ഗുജറാത്ത്

ഈ രണ്ട് ചെലവുകളില്‍ ആദ്യത്തേത് ഭരണഘടന ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിനുവേണ്ടി നീക്കിവയ്ക്കേണ്ട തുകയാണ്. രണ്ടാമത്തേത് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ നിന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന മറ്റ് ചെലവുകൾ നിറവേറ്റുന്നതിന് ആവശ്യമായ പണത്തിന്‍റെ കണക്കാണ്.

ഇന്ത്യൻ കൺസോളിഡേറ്റഡ് ഫണ്ടിന് മാറ്റിവയ്‌ക്കേണ്ട ചെലവിന് ലോക്‌സഭയിൽ വോട്ടെടുപ്പ് നടത്തി പാർലമെന്‍റിന്‍റെ അംഗീകാരം തേടേണ്ടതില്ല. എന്നാൽ മറ്റ് ചെലവുകൾക്ക് ലോക്‌സഭയിൽ വോട്ടെടുപ്പ് നടത്തി പാർലമെന്‍റിന്‍റെ അംഗീകാരം തേടേണ്ടത് അനിവാര്യമാണ്. അവയെ വോട്ട് ചെയ്‌ത ചെലവുകൾ എന്ന് വിളിക്കുന്നു.

മൂന്നാമതായി, ആർട്ടിക്കിൾ 112-ലെ ഉപവകുപ്പ് 2, റവന്യൂ അക്കൗണ്ടുകളിലെ ചെലവുകൾ മറ്റ് ചെലവുകളിൽ നിന്ന് വേർതിരിക്കണമെന്ന് നിഷ്‌കർഷിക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വരവു ചെലവുകളുടെ എസ്റ്റിമേറ്റ് അവതരിപ്പിക്കുമ്പോൾ ഗവൺമെന്‍റ് അവയെ ഈടാക്കിയ ചെലവുകൾ, വോട്ട് ചെയ്‌ത ചെലവുകൾ എന്നിങ്ങനെ തരംതിരിക്കുകയും, അവ ഓരോന്നിനെയും രണ്ട് വ്യത്യസ്‌ത റവന്യൂ ചെലവുകളുടെയും മറ്റ് ചെലവുകളുടെയും കീഴിൽ ഉപവിഭാഗമാക്കുകയും ചെയ്യും.

ആർട്ടിക്കിൾ 112 ഉം അതിലെ വകുപ്പുകളും യൂണിയൻ ബജറ്റ് എന്നറിയപ്പെടുന്ന വാർഷിക സാമ്പത്തിക പ്രസ്‌താവവനയുമായി ബന്ധപ്പെട്ടാണ്. കേന്ദ്ര ബജറ്റിൽ ഇന്ത്യാ ഗവൺമെന്‍റിന്‍റെ വിവിധ ചെലവുകൾ എങ്ങനെ ക്രമീകരിക്കും, ഏതിനൊക്കെ വോട്ടിങ് ആവശ്യമാണ്, ഏതിനെല്ലാം വോട്ടിങ് ആവശ്യമില്ല എന്നതെല്ലാം ആർട്ടിക്കിൾ 112 ൽ ആണ് വിശദമാക്കുന്നത്.

മറുവശത്ത് ആർട്ടിക്കിൾ 113 വ്യക്തമാക്കുന്നത്, ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിൽ ചാർജ്ജ് ചെയ്‌ത ചെലവുകൾക്ക് വോട്ടിങ് ആവശ്യമില്ലെങ്കിലും, ഈ ചെലവുകളെപ്പറ്റി പാർലമെന്‍റിൽ ചർച്ച ചെയ്യുന്നത് തടയാനാകില്ല എന്നാണ്.

Also Read: ഈ സാമ്പത്തികവര്‍ഷം ഇതുവരെ 1.63 കോടി യാത്രക്കാർ ; ഡൽഹിയെ പിന്നിലാക്കി ഹൈദരാബാദ് വിമാനത്താവളം ഒന്നാമത്

അതായത് ഇന്ത്യൻ രാഷ്ട്രപതിയുടെ ശമ്പളം, ഓഫീസ് ചെലവുകൾ തുടങ്ങിയ ചെലവുകൾ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നീടാക്കുന്ന ചെലവുകളാണ്. ഇവയുടെ കാര്യത്തിൽ ലോക്‌സഭയിൽ വോട്ടെടുപ്പ് ആവശ്യമില്ല. എന്നാൽ ഇത്തരം ചെലവുകളെപ്പറ്റി പാർലമെന്‍റില്‍ ചർച്ച ചെയ്യാമെന്ന് ആർട്ടിക്കിൾ 113 വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.