മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെ നവംബർ 12 വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പ്രത്യേക കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.
സാമ്പത്തിക തട്ടിപ്പ് നടത്തിയതായി മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിങ് ആരോപിച്ചതിനെ നവംബർ ഒന്നാം തിയതിയാണ് ദേശ്‌മുഖ് അറസ്റ്റിലായത്.ആഭ്യന്തര മന്ത്രിയായിരിക്കെ, പിരിച്ചുവിട്ട അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സച്ചിൻ വാസെയോട് മുംബൈയിലെ ഹോട്ടലുകളിൽ നിന്നും ബാറുകളിൽ നിന്നും പ്രതിമാസം 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടതായി ഇദ്ദേഹം ആരോപിച്ചിരുന്നു.
ALSO READ : 'ഞങ്ങൾക്ക് സംഭവിച്ചത് വാക്കുകളാൽ വിവരിക്കാൻ കഴിയില്ല'; വൈകാരികമായി നവാബ് മാലിക്കിന്‍റെ മകൾ
ഈ കേസന്വേഷണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (Prevention of Money Laundering Act (PMLA)) പ്രകാരം ഇഡി ഇദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തും. സിബിഐ എടുത്ത അഴിമതിക്കേസിന്‍റെ അടിസ്ഥാനത്തിലാണ് ദേശ്‌മുഖിനും മറ്റുള്ളവര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.