വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. അമരാവതി അനന്തപുരം ദേശീയപാതയിൽ കമ്പത്തിനടുത്ത് വാസവി പോളിടെക്‌നിക് കോളജിന് സമീപമാണ് വാഹനാപകടം. അമിതവേഗത്തില്‍ നിയന്ത്രണംവിട്ട് എത്തിയ കാര്‍ ലോറിക്ക് പുറകില്‍ ഇടിക്കുകയായിരുന്നു.
വാഹനാപകടത്തില്‍ കാറിൽ യാത്ര ചെയ്തിരുന്ന അഞ്ച് പേർ മരിച്ചു. അനിമി റെഡ്ഡി (60), ഗുരവമ്മ (60), അനന്തമ്മ (55), ആദിലക്ഷ്മി (58), നാഗിറെഡ്ഡി (24) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം തന്നെ പൽനാട് ജില്ലയിലെ വെൽദുർത്തിയിലെ സിരിഗിരിപ്പാട് സ്വദേശികളാണ്. തിരുപ്പതിയിലേക്കുള്ള തീര്‍ഥയാത്രയിലായിരുന്നു സംഘം. അതേസമയം, കാറ് ചെന്ന് ഇടിച്ച സിമന്‍റ് ലോഡുമായി പോകുന്ന ലോറി ഡ്രൈവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.