ETV Bharat / bharat

മരുമകളുടെ അറുത്ത തലയുമായി സ്‌ത്രീ പൊലീസ് സ്റ്റേഷനില്‍, പ്രകോപനം സ്വത്ത് തര്‍ക്കം - ആന്ധ്രാപ്രദേശിൽ വിധവയായ മരുമകളെ കൊലപ്പെടുത്തി മധ്യവയസ്‌ക

ഓഗസ്റ്റ് 11 ന് ആന്ധ്രാപ്രദേശിലെ അന്നമയയിലാണ് സംഭവം. രാമപുരം സ്വദേശി സുബ്ബമ്മയാണ് കൊലപാതക കേസില്‍ പിടിയിലായത്

Woman walks into police station with severed head of daughter in law in Andhra Pradesh  Andhra Pradesh todays news  Andhra Pradesh Woman beheads daughter in law  മരുമകളുടെ അറുത്ത തലയുമായി സ്‌ത്രീ പൊലീസ് സ്റ്റേഷനില്‍  മരുമകളുടെ തല അറുത്ത് ആന്ധ്രാപ്രദേശിലെ സ്‌ത്രീ  ആന്ധ്രാപ്രദേശിൽ വിധവയായ മരുമകളെ കൊലപ്പെടുത്തി മധ്യവയസ്‌ക
മരുമകളുടെ അറുത്ത തലയുമായി സ്‌ത്രീ പൊലീസ് സ്റ്റേഷനില്‍, പ്രകോപനം സ്വത്ത് തര്‍ക്കം
author img

By

Published : Aug 13, 2022, 6:43 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ വിധവയായ മരുമകളെ കൊലപ്പെടുത്തി മധ്യവയസ്‌ക. യുവതിയുടെ അറുത്ത തലയുമായി സ്‌ത്രീ പൊലീസ് സ്റ്റേഷനിലെത്തിയാണ് കുറ്റസമ്മതം നടത്തിയത്. വ്യാഴാഴ്‌ച (ഓഗസ്റ്റ് 11), അന്നമയ ജില്ലയിലാണ് സംഭവം.

കോതക്കോട്ട രാമപുരം സ്വദേശി സുബ്ബമ്മയാണ് പിടിയിലായത്. മറ്റൊരാളുമായുള്ള മരുമകള്‍ മല്ലിയുടെ (35) സൗഹൃദം, സ്വത്ത് തർക്കം തുടങ്ങിയവയാണ് സ്‌ത്രീയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അന്നമയ ജില്ല പൊലീസ് സൂപ്രണ്ട് ഹർഷ് വർധൻ രാജുവാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.

മധ്യവയസ്‌കയും മല്ലിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. യുവതിയുടെ ഭർത്താവ് 10 വർഷം മുന്‍പ് ഒരു റോഡപകടത്തിലാണ് മരിച്ചത്. രണ്ട് പെൺമക്കളുണ്ട് മരിച്ച മല്ലിക്ക്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.