അമരാവതി: ആന്ധ്രാപ്രദേശിൽ 10,759 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 99,7462 ആയി. 24 മണിക്കൂറിനിടെ 31 രോഗികൾ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 7,541 ആയി.
സംസ്ഥാനത്ത് ഇതുവരെ 1.58 കോടി സാമ്പിൾ പരിശോധനകളാണ് നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.27 ശതമാനമായി. ഒറ്റ ദിനം 3,992 പേർ രോഗമുക്തി നേടി. 9,22,977 പേർക്ക് ഇതുവരെ ഭേദമായി. സംസ്ഥാനത്ത് നിലവിൽ 66,944 സജീവ കേസുകളാണുള്ളത്.