ETV Bharat / bharat

Lady Inspector Remanded| കറൻസി എക്‌സ്‌ചേഞ്ച് സംഘത്തിൽ നിന്ന് പണം തട്ടിയെടുത്തു : വനിത റിസർവ് ഇൻസ്‌പെക്‌ടർ ഉൾപ്പടെ 4 പേർ റിമാൻഡിൽ - കറൻസി എക്‌സ്‌ചേഞ്ച് സംഘത്തിൽ നിന്ന് പണം തട്ടി

2000 രൂപ മാറ്റിവാങ്ങുന്ന കറൻസി എക്‌സ്‌ചേഞ്ച് സംഘത്തെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കവർന്ന കേസിൽ രണ്ട് ആംഡ് റിസർവ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ady reserve inspector swarnalatha  swarnalatha remanded  cash exchange case  lady inspector remanded  inspector swarnalatha remanded  സ്വർണലത  വനിത റിസർവ് ഇൻസ്‌പെക്‌ടർ സ്വർണലത  കറൻസി എക്‌സ്‌ചേഞ്ച് സംഘം  കറൻസി എക്‌സ്‌ചേഞ്ച് സംഘത്തിൽ നിന്ന് പണം തട്ടി  ഉദ്യോഗസ്ഥർ റിമാൻഡിൽ
Lady Inspector Remanded
author img

By

Published : Jul 9, 2023, 8:02 PM IST

വിശാഖപട്ടണം : ആന്ധ്രാപ്രദേശിൽ കറൻസി എക്‌സ്‌ചേഞ്ച് സംഘത്തിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതികളായ വനിത റിസർവ് ഇൻസ്‌പെക്‌ടർ സ്വർണലത, ആംഡ് റിസർവ് കോൺസ്റ്റബിൾ ഹേമ സുന്ദർ എന്നിവരെ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെൻഡ് ചെയ്‌തു. വിശാഖപട്ടണത്ത് 2000 രൂപ നോട്ട് കൈമാറ്റം നടത്തിയ സംഘത്തിൽ നിന്ന് 12 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിലാണ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. പിന്നീട് കറൻസി വിനിമയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച സൂരി ബാബുവിനെ കേസിൽ മുഖ്യപ്രതിയാക്കുകയായിരുന്നു.

കേസിൽ ആർഐ സ്വർണലത, കോൺസ്റ്റബിൾ ഹേമ സുന്ദർ, ഹോം ഗാർഡ് വി ശ്രിനു, ഇടനിലക്കാരനായ സൂരി ബാബു എന്നിവരെ കോടതി ജൂലൈ 21 വരെ റിമാൻഡ് ചെയ്‌തു. ഇന്നലെ (8.07.23) കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ഉൾപ്പടെ നാല് പേരെയും വിശാഖപട്ടണം സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. സ്ഥിരം വനിത തടവുകാർക്കൊപ്പമാണ് ഇതിൽ സ്വർണലതയെ പാർപ്പിച്ചിട്ടുള്ളത്.

ഭീഷണിപ്പെടുത്തി തട്ടിയത് 12 ലക്ഷം : കഴിഞ്ഞയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിശാഖപട്ടണം പൊലീസ് കമ്മിഷണറേറ്റ് പരിധിയിൽ വൻതോതിൽ 2000 രൂപയുടെ നോട്ടുകൾ മാറ്റാൻ സൂരി ബാബു ശ്രമിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 90 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളുമായി ബീച്ച് റോഡിലൂടെ നടക്കുകയായിരുന്ന ഇയാളെ അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്വർണലതയാണ് പരിശോധന നടത്തിയത്. 2000 രൂപ നോട്ടുകൾ കമ്മിഷൻ നൽകി മാറ്റിവാങ്ങിയതാണ് അന്ന് തന്‍റെ കയ്യിൽ ഉണ്ടായിരുന്നതെന്നും ഈ പണത്തിന് വേറെ രേഖകൾ ഒന്നും ഇല്ലെന്ന് മനസിലാക്കിയ ഇൻസ്‌പെക്‌ടർ തന്നെ ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപ തട്ടിയെടുത്തെന്നും സൂരിബാബു പൊലീസിനോട് പറഞ്ഞു.

ആരോടെങ്കിലും ഇതിനെ കുറിച്ച് പറഞ്ഞാൽ മുഴുവൻ തുകയും പിടിച്ചെടുക്കുമെന്ന് സ്വർണലത ഭീഷണിപ്പെടുത്തി. നാവികസേനയിൽ നിന്ന് വിരമിച്ച ജീവനക്കാരായ ശ്രിനുവിന്‍റെയും ശ്രീധറിന്‍റെയും പണമായിരുന്നു സൂരി ബാസുവിന്‍റെ കയ്യിൽ ഉണ്ടായിരുന്നത്. പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ ഇരുവരും വിശാഖപട്ടണം ഡിസിപിക്ക് പരാതി നൽകി. ഇതിന് പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയായിരുന്നു.

also read : സുഹൃത്തിന്‍റെ മരണം, ഒളിമ്പിക് മെഡല്‍ നേടിയ മുൻ ഇന്ത്യൻ ഹോക്കി താരത്തിന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ശ്രിനുവിനെതിരെ നിരവധി പരാതികൾ : അതേസമയം സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്‌തിരുന്ന ഹോം ഗാർഡ് ശ്രിനു പണം കൈമാറ്റ ഇടപാടിൽ നിർണായക പങ്ക് വഹിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അരിലോവയിൽ നിന്നുള്ള ജനസേന നേതാവിന്‍റെ അനുയായിയെന്ന് പറയപ്പെടുന്ന സൂരി ബാബുവുമായി ശ്രിനുവിന് ബന്ധമുണ്ട്. മുൻപും ശ്രീനുവിനെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

അതേസമയം കറൻസി എക്‌സ്‌ചേഞ്ച് ഇടപാട് നടക്കുമ്പോൾ ഹോം ഗാർഡിന്‍റെ ആർഐ ആയിരുന്ന സ്വർണലത കൃത്യസമയത്ത് ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.