ETV Bharat / bharat

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ; അടിയന്തരമായി തിരിച്ചിറക്കി

author img

By

Published : Jan 30, 2023, 10:30 PM IST

വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി തിരിച്ച ആന്ധപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം തിരിച്ചിറക്കി പൈലറ്റ്

Aircraft re landed due to technical problem  Andhra pradesh  Andhra pradesh CM YS Jagan Mohan Reddy  YS Jagan Mohan Reddy  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി  വിമാനത്തിന് സാങ്കേതിക തകരാര്‍  വിമാനം തിരിച്ചിറക്കി പൈലറ്റ്  മുഖ്യമന്ത്രി  ജഗന്‍ മോഹന്‍ റെഡ്ഡി  വിമാനത്തിന് സാങ്കേതിക തകരാര്‍  അമരാവതി  ഗണ്ണവരം
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍

അമരാവതി (ആന്ധ്രാപ്രദേശ്) : ആന്ധപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സഞ്ചരിച്ച വിമാനത്തിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തരമായി തിരിച്ചിറക്കി. ഗണ്ണവരം വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉടന്‍ തിരിച്ചിറക്കിയത്. വിശാഖപട്ടണത്തില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെ തയ്യാറെടുപ്പ് യോഗത്തിനായി തിരിക്കവെയാണ് ജഗന്‍ മോഹന്‍ റെഡ്ഡി സഞ്ചരിച്ച വിമാനത്തില്‍ യന്ത്ര തകരാര്‍ ശ്രദ്ധയില്‍പ്പെടുന്നത്.

ഇന്ന് വൈകുന്നേരം 5.03 ഓടെ ഗണ്ണവരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ എസി വാൽവിലെ ചോർച്ച കാരണം പ്രഷറൈസേഷന്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം 5.27 ഓടെ പുറപ്പെട്ടയിടത്തുതന്നെ തിരിച്ചിറക്കി. അതേസമയം നാളെ ഡല്‍ഹിയിലേക്ക് തിരിക്കാനിരിക്കുന്ന മുഖ്യമന്ത്രിക്ക് ബദൽ ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.