തിരുപ്പതി : ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ആശുപത്രിക്ക് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി ജഡം കത്തിച്ചതാണെന്ന് പൊലീസ് കണ്ടെത്തി.
'വിവാഹേതര ബന്ധമെന്ന് സംശയം'
ജൂൺ 23 ന് റുയ ആശുപത്രിക്ക് സമീപമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനിയിലെ എന്‍ജിനീയറായ ശ്രീകാന്ത് റെഡ്ഡിയാണ് കൊല നടത്തിയത്.
മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് റെഡ്ഡി യുവതിയുടെ ജീവനെടുത്തത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലക്കാരിയായ ഭുവനേശ്വരിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്.
കൊവിഡ് മൂലമാണ് ഭാര്യ മരിച്ചതെന്നും ശവസംസ്‌കാരം ആശുപത്രി അധികൃതരാണ് നടത്തിയതെന്നും റെഡ്ഡി കുടുംബത്തെ വിശ്വസിപ്പിച്ചു. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥനായ യുവതിയുടെ ബന്ധു വിശ്വാസത്തിലെടുത്തില്ല.
ALSO READ: കൂടംകുളം ആണവ നിലയം; അഞ്ചാം യൂണിറ്റിന്‍റെ നിർമാണം ആരംഭിച്ച് റഷ്യ
തുടര്‍ന്ന്, അന്വേഷണം ആരംഭിച്ചു. ഇവര്‍ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്‍റിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ പ്രതി ഭുവനേശ്വരിയുടെ മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി ഫ്ളാറ്റില്‍ നിന്നും കടത്തിയതായി വെളിപ്പെട്ടു.
തിരുപ്പതിയിലെത്തിയത് അടുത്തിടെ
മൃതദേഹം കൊണ്ടുപോകാന്‍ റെഡ്ഡിയെ സഹായിച്ച ടാക്സി ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു. ശേഷമാണ് സത്യാവസ്ഥ പുറത്തായത്. തുടര്‍ന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് മാസം മുമ്പാണ് യുവതി ഭർത്താവിനൊപ്പം തിരുപ്പതിയിലെത്തിയത്. വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരം ഉണ്ടെന്നുപറഞ്ഞാണ് പ്രതി ഭാര്യയെ തിരുപ്പതിയിലെത്തിച്ചത്. പ്രതിയ്ക്കായി പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.
ALSO READ: കൂടംകുളം ആണവ നിലയം; അഞ്ചാം യൂണിറ്റിന്‍റെ നിർമാണം ആരംഭിച്ച് റഷ്യ