അമരാവതി : ബാലനും വയോധികനും നദിയിൽ മുങ്ങി മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ ലക്ഷുംപള്ളിയിലാണ് ദാരുണമായ സംഭവം. നയനപള്ളി സ്വദേശിയായ ഗംഗണ്ണയും കൊച്ചുമകന് ഗൗതമുമാണ് മരിച്ചത്.
ALSO READ: നരേന്ദ്ര മോദി സെലെൻസ്കിയുമായി ഫോൺ സംഭാഷണം നടത്തും
ചെമ്മരിയാടുകളെ കുളിപ്പിക്കാന്‍ ചിത്രാവതി നദിയിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ബാലന് നദിയിലെ മണലിൽ അകപ്പെട്ട സമയം വയോധികന് രക്ഷിക്കാൻ ശ്രമിച്ചു. ഈ സമയം രണ്ടുപേരും ആഴ്ന്നുപോകുകയായിരുന്നു.
ഗ്രാമവാസികളെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.