ETV Bharat / bharat

സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്ന് ബി.എസ്‌.എഫ് ജവാന്‍ ; അഞ്ച് മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ബി.എസ്.എഫ് ഉദ്യോഗസ്ഥൻ സഹപ്രവര്‍ത്തകരായ നാല് സൈനികര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവച്ച ജവാന്‍ ഉള്‍പ്പടെയാണ് അഞ്ച് മരണം

Amritsar Five BSF personnel killed fratricidal incident  സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്ന് ബി.എസ്‌.എഫ് ജവാന്‍  HQ 144 Bn Khasa in Amritsar, Punjab.  പഞ്ചാബ് ഇന്നത്തെ വാര്‍ത്ത  Punjab todays news  പഞ്ചാബില്‍ ബി.എസ്.എഫ് ജവാൻമാർ ക്യാമ്പില്‍ വെടിയേറ്റുമരിച്ചു  Border Security Force officials were killed in punjab
സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്ന് ബി.എസ്‌.എഫ് ജവാന്‍; അഞ്ച് മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍
author img

By

Published : Mar 6, 2022, 5:49 PM IST

ന്യൂഡൽഹി : പഞ്ചാബിലെ അമൃത്‌സറില്‍ അഞ്ച് ബി.എസ്.എഫ് ജവാൻമാർ ക്യാമ്പില്‍ വെടിയേറ്റുമരിച്ചു. ഒരു ബി.എസ്.എഫ് ഉദ്യോഗസ്ഥൻ സഹപ്രവര്‍ത്തകരായ നാല് സൈനികര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം വെടിവച്ച ഉദ്യോഗസ്ഥനെയും മരിച്ചനിലയില്‍ കണ്ടെത്തി.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കോൺസ്റ്റബിള്‍ എസ്.കെ സട്ടപ്പയാണ് വെടിവച്ചത്. എന്നാല്‍, ഇയാൾ സ്വയം വെടിവച്ച് മരിച്ചതാണോ, മറ്റാരെങ്കിലും വെടിവച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ഖാസിയിലെ 144 ബറ്റാലിയന്‍ ഉദ്യോഗസ്ഥരാണ് മരിച്ചവര്‍.

ALSO READ: റോഡിന് കുറുകെ 12 അടി നീളമുള്ള പെരുമ്പാമ്പ്, പേടി, പിന്നെ കൗതുകം ; വീഡിയോ

അട്ടാരി - വാഗ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ക്യാമ്പിലെ ഒരു ആശുപത്രി കെട്ടിടത്തിന് സമീപമാണ് സംഭവം. സൈനികരുണ്ടായിരുന്ന ബി.എസ്.എഫ് വാഹനങ്ങൾക്ക് നേരെയാണ് ഇയാള്‍ വെടിയുതിർത്തത്. എന്നാൽ, പ്രകോപനത്തിനിടയാക്കിയത് എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.