ETV Bharat / bharat

Amitabh Bachchan's First Look Poster from Kalki: കൽക്കിയിലെ ബച്ചന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്ത്; ഇതിഹാസത്തിന് പ്രഭാസിന്‍റെ പിറന്നാള്‍ ആശംസ - കൽക്കി 2898 എഡി

Kalki 2898 AD makers shared Bachchan's first look അമിതാഭ് ബച്ചന്‍റെ 81-ാം പിറന്നാള്‍ ദിനത്തില്‍ കൽക്കി 2898 എഡിയിലെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ട് നിര്‍മാതാക്കള്‍.

Amitabh Bachchan first look poster from Kalki  Amitabh Bachchan first look from Kalki  Amitabh Bachchan 81st birthday  Amitabh Bachchan  Prabhas wishes Amitabh Bachchan on birthday  Amitabh Bachchan birthday  Amitabh Bachchan Kalki 2898 AD first look poster  Big B Kalki 2898 AD first look poster  Kalki 2898 AD  കൽക്കിയിലെ ബച്ചന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്ത്  അമിതാഭ് ബച്ചന്‍റെ ജന്മദിനം  കൽക്കി 2898 എഡി  കൽക്കി 2898 എഡിയിലെ ബച്ചന്‍റെ ഫസ്റ്റ് ലുക്ക്
Amitabh Bachchan s First Look Poster from Kalki
author img

By ETV Bharat Kerala Team

Published : Oct 11, 2023, 6:56 PM IST

ബോളിവുഡ് ബിഗ് ബി അമിതാഭ്‌ ബച്ചന്‍റെ (Amitabh Bachchan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ പ്രോജക്‌ടാണ് 'കൽക്കി 2898 എഡി' (Kalki 2898 AD). ബച്ചന്‍റെ 81-ാം ജന്മദിനത്തോടനുബന്ധിച്ച് 'കൽക്കി 2898 എഡി'യുടെ നിർമാതാക്കൾ, ചിത്രത്തിലെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു (Amitabh Bachchan s First Look Poster from Kalki).

ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് 'കല്‍ക്കി' ടീം അമിതാഭ് ബച്ചന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചത്. ഒപ്പം ഒരു അടിക്കുറിപ്പും പങ്കുവച്ചിരുന്നു. 'താങ്കളുടെ യാത്രയുടെ ഭാഗമാകാനും, താങ്കളുടെ മഹത്വത്തിന് സാക്ഷ്യം വഹിക്കാനും സാധിച്ചത് ഒരു ബഹുമതിയാണ്. ജന്മദിനാശംസകൾ അമിതാഭ് ബച്ചന്‍ സര്‍' -ഇപ്രകാരമായിരുന്നു 'കല്‍ക്കി 2898 എഡി' ടീം കുറിച്ചത്.

വൈജയന്തി മൂവീസും ഇതേ അടിക്കുറിപ്പോടു കൂടി പോസ്‌റ്റ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം നിര്‍മാതാക്കള്‍ പുറത്തുവിട്ട ഫസ്‌റ്റ്‌ ലുക്കില്‍ ബിഗ് ബിയുടെ മുഖം വെളിപ്പെടുത്തുന്നില്ല. മുഖം വെളിപ്പെടുത്തുന്നില്ലെങ്കിലും 'കല്‍ക്കി 2898 എഡി'യിലെ ബച്ചന്‍റെ ഫസ്‌റ്റ്‌ ലുക്ക് വളരെ കൗതുകകരമാണ്.

Also Read: Prabhas Starrer Kalki 2898 AD : ദൃശ്യം ചോര്‍ന്നതിന് പിന്നാലെ മുന്നറിയിപ്പുമായി കല്‍ക്കി 2898 എഡി നിര്‍മാതാക്കള്‍

ബിഗ് ബിയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നതിനായി പ്രഭാസും കല്‍ക്കി ടീമിനൊപ്പം ചേര്‍ന്നു. കല്‍ക്കിയിലെ ബച്ചന്‍റെ ഫസ്‌റ്റ് ലുക്ക് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച് കൊണ്ടാണ് പ്രഭാസ്, ബച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 'തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്! യഥാര്‍ഥത്തില്‍ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുകയാണ്. ജന്മദിനാശംസകൾ സർ!' -ഇപ്രകാരമാണ് പ്രഭാസ് കുറിച്ചത്.

Amitabh Bachchan first look poster from Kalki  Amitabh Bachchan first look from Kalki  Amitabh Bachchan 81st birthday  Amitabh Bachchan  Prabhas wishes Amitabh Bachchan on birthday  Amitabh Bachchan birthday  Amitabh Bachchan Kalki 2898 AD first look poster  Big B Kalki 2898 AD first look poster  Kalki 2898 AD  കൽക്കിയിലെ ബച്ചന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്ത്  അമിതാഭ് ബച്ചന്‍റെ ജന്മദിനം  കൽക്കി 2898 എഡി  കൽക്കി 2898 എഡിയിലെ ബച്ചന്‍റെ ഫസ്റ്റ് ലുക്ക്
കൽക്കി 2898 എഡിയിലെ ബച്ചന്‍റെ ഫസ്‌റ്റ് ലുക്ക്

നാഗ് അശ്വിൻ (Nag Ashwin) സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രഭാസും (Prabhas) ദീപിക പദുക്കോണുമാണ് (Deepika Padukone) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ 'സീതാ രാമം' (Sita Ramam), 'മഹാനടി' (Mahanati) തുടങ്ങി ഹിറ്റുകള്‍ ഒരുക്കിയ വൈജയന്തി മൂവീസാണ് 'കൽക്കി 2898 എഡി'യുടെ നിര്‍മാണം. സിനിമയ്‌ക്കായി പ്രൊഡക്ഷന്‍ ബാനറര്‍ 600 കോടി രൂപ ബജറ്റ് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2024 ജനുവരി 12ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.

Also Read: 'തകർപ്പൻ ലുക്ക്'; 'കൽക്കി 2898 എഡി' ടീസറിന് കയ്യടിച്ച് എസ്എസ് രാജമൗലി

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ഫസ്‌റ്റ് ഗ്ലിംപ്‌സ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമയുടെ ഫസ്‌റ്റ് ഗ്ലിംപ്‌സ്‌, സാന്‍ ഡിയാഗോ കോമിക് കോണില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതോടെ സാന്‍ ഡിയാഗോ കോമിക് കോണിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ചരിത്ര നേട്ടവും 'കൽക്കി 2898 എഡി' സ്വന്തമാക്കി. 'കല്‍ക്കി 2898 എഡി'യുടെ ആദ്യ ടീസര്‍ ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്.

2898ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം എന്നാണ് സൂചന. ഹിന്ദു പുരാണം അനുസരിച്ച് വിഷ്‌ണുവിന്‍റെ പത്താമത്തെ അവതാരമാണ് കല്‍ക്കി. സിനിമയില്‍ കല്‍ക്കിയുടെ അവതാരത്തെ ഒരു ഫ്യൂച്വറിസ്‌റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ് എന്നാണ് സൂചന.

അതേസമയം 'കല്‍ക്കി 2898 എഡി' ഒരു ടൈം ട്രാവല്‍ ചിത്രമല്ല. ഇക്കാര്യം സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ തന്നെ അറിയിച്ചിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ സിനിമയുടെ ഭാഗമല്ലെന്ന് സായ് മാധവ് പറഞ്ഞു. ഇതൊരു പുതിയ ജോണര്‍ ചിത്രമായിരിക്കുമെന്നും സംഭാഷണ രചയിതാവ് വ്യക്തമാക്കി.

Also Read: 'കല്‍ക്കി 2896 എഡി' : പ്രൊജക്‌ട് കെയുടെ ടൈറ്റിലും ടീസറും പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.