ETV Bharat / bharat

50-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് അമിതാഭ് ബച്ചനും ജയ ബച്ചനും; മനോഹര ചിത്രവുമായി മകള്‍ ശ്വേത - ബച്ചന്‍റെ പുതിയ പ്രോജക്‌ടുകള്‍

ബോളിവുഡിലെ മുതിര്‍ന്ന താര ദമ്പതികളായ അമിതാഭ് ബച്ചനും ജയ ബച്ചനും തങ്ങളുടെ 50-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. മാതാപിതാക്കളുടെ സുവര്‍ണ ജൂബിലി വിവാഹ വാര്‍ഷിക വേളയില്‍ ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പുമായി മകൾ ശ്വേത ബച്ചൻ രംഗത്ത്...

Amitabh Bachchan  Jaya Bachchan  Amitabh Bachchan and Jaya Bachchan  Shweta Bachchan  Amitabh Bachchan and Jaya Bachchan anniversary  Shweta Bachchan  Amitabh Jaya Bachchan marriage anniversary  സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച് താര ദമ്പതികള്‍  അമിതാ ബച്ചനും ജയാ ബച്ചനും  വിവാഹ വാര്‍ഷികം ആഘോഷിച്ച് അമിതാ ബച്ചനും  മനോഹര ചിത്രവുമായി മകള്‍ ശ്വേത  ഒരു കുറിപ്പുമായി മകൾ ശ്വേത ബച്ചൻ രംഗത്ത്  ഒരു കുറിപ്പുമായി മകൾ ശ്വേത ബച്ചൻ  ശ്വേത ബച്ചൻ  മകളുടെ മനോഹര സമ്മാനം  ശ്വേതയുടെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ്  ബച്ചന്‍റെ പുതിയ പ്രോജക്‌ടുകള്‍  ജയ ബച്ചന്‍റെ പുതിയ പ്രോജക്‌ടുകള്‍
50 -ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് അമിതാ ബച്ചനും ജയ ബച്ചനും
author img

By

Published : Jun 3, 2023, 4:16 PM IST

സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച് താര ദമ്പതികള്‍: ബോളിവുഡിലെ മുതിർന്ന താര ദമ്പതികളായ അമിതാഭ് ബച്ചനും ജയ ബച്ചനും തങ്ങളുടെ വിവാഹ ജീവിതത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണ്. അച്ഛനും അമ്മയും വിവാഹ ജീവിതത്തിന്‍റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ മനോഹരമായൊരു സമ്മാനവുമായി മകള്‍ ശ്വേത ബച്ചന്‍ രംഗത്തെത്തിയിരിക്കുകയാണ്.

മകളുടെ മനോഹര സമ്മാനം: മാതാപിതാക്കളുടെ ഒരു പഴയകാല ചിത്രമാണ് ശ്വേത ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍റെയും ജയ ബച്ചന്‍റെയും പഴയ ഒരു മോണോക്രോം ഫോട്ടോയാണ് (ഒരു നിറം മാത്രമുള്ള ചിത്രം) ശ്വേത പങ്കുവച്ചത്. അമിതാഭ്‌ ബച്ചനെ നോക്കി പുഞ്ചിരിക്കുന്ന ജയ ബച്ചനെയാണ് ചിത്രത്തില്‍ കാണാനാവുക. ചിത്രത്തില്‍ ജയ ബച്ചന്‍ സാരിയും അമിതാഭ് ബച്ചന്‍ ഷര്‍ട്ടും പാന്‍റ്‌സുമാണ് ധരിച്ചിരിക്കുന്നത്.

Amitabh Bachchan  Jaya Bachchan  Amitabh Bachchan and Jaya Bachchan  Shweta Bachchan  Amitabh Bachchan and Jaya Bachchan anniversary  Shweta Bachchan  Amitabh Jaya Bachchan marriage anniversary  സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച് താര ദമ്പതികള്‍  അമിതാ ബച്ചനും ജയാ ബച്ചനും  വിവാഹ വാര്‍ഷികം ആഘോഷിച്ച് അമിതാ ബച്ചനും  മനോഹര ചിത്രവുമായി മകള്‍ ശ്വേത  ഒരു കുറിപ്പുമായി മകൾ ശ്വേത ബച്ചൻ രംഗത്ത്  ഒരു കുറിപ്പുമായി മകൾ ശ്വേത ബച്ചൻ  ശ്വേത ബച്ചൻ  മകളുടെ മനോഹര സമ്മാനം  ശ്വേതയുടെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ്  ബച്ചന്‍റെ പുതിയ പ്രോജക്‌ടുകള്‍  ജയ ബച്ചന്‍റെ പുതിയ പ്രോജക്‌ടുകള്‍
മനോഹര ചിത്രവുമായി മകള്‍ ശ്വേത

ശ്വേതയുടെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ്: ചിത്രത്തിനൊപ്പം ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പും ശ്വേത പങ്കുവച്ചിട്ടുണ്ട്. 'അച്ഛനും അമ്മയ്‌ക്കും സന്തോഷകരമായ 50-ാം വിവാഹ വാര്‍ഷികം, നിങ്ങൾ ഇപ്പോൾ 'സുവർണ്ണ ജൂബിലി'യിലാണ്. ഒരു നീണ്ട ദാമ്പത്യ ജീവിതത്തിന്‍റെ രഹസ്യം എന്താണെന്ന് ഒരിക്കൽ ഞാന്‍ ചോദിച്ചപ്പോൾ, എന്‍റെ അമ്മ നല്‍കിയ മറുപടി - സ്നേഹം എന്നാണ്. എന്‍റെ അച്ഛന്, ഭാര്യ എപ്പോഴും ശരിയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്ക് നീട്ടിയും കുറുക്കിയും പറയാനുള്ളത് ഇതാണ്' -ചിത്രം പങ്കുവച്ച്‌ ശ്വേത ബച്ചന്‍ കുറിച്ചു.

ആരാധകരും താര ദമ്പതികളുടെ 50ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ശ്വേതയുടെ പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി. ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി നിരവധി പേര്‍ കമന്‍റ്‌ ബോക്‌സ്‌ നിറച്ചു.

'ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍. മാഷാ അല്ലാഹ്.. ഒരു 50 വർഷം കൂടി ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയട്ടെ' -ഒരു ആരാധകൻ കുറിച്ചു. 'നിങ്ങളുടെ മമ്മിക്കും ഡാഡിക്കും 50-ാം വിവാഹ വാര്‍ഷിക ആശംസകൾ! ദൈവം അനുഗ്രഹിക്കട്ടെ' -മറ്റൊരാള്‍ കുറിച്ചു. 'ഇരുവരും ഹോട്ട് ജോഡികളാണ്! അനുഗ്രഹിക്കപ്പെട്ടവർ!!!!' -മറ്റൊരു ആരാധകന്‍ കമന്‍റിട്ടു.

നിരവധി താരങ്ങളും താര ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു. സോയ അക്തർ, ചങ്കി പാണ്ഡെ, അപൂർവ മേത്ത തുടങ്ങി ഉള്‍പ്പെടെയുളള താരങ്ങളാണ് അമിതാഭ്‌ ബച്ചനും ജയ ബച്ചനും അവരുടെ പ്രത്യേക ദിനത്തിൽ ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

ബച്ചന്‍റെ പുതിയ പ്രോജക്‌ടുകള്‍: നാഗ് അശ്വിന്‍റെ 'പ്രൊജക്റ്റ് കെ' ആണ് അമിതാഭ്‌ ബച്ചന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. 'പ്രൊജക്റ്റ് കെ'യില്‍ ദീപിക പദുക്കോണും പ്രഭാസുമാണ് കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്. കോടതി ഡ്രാമ ചിത്രം 'സെക്ഷന്‍ 84' ആണ് ബച്ചന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്.

ജയ ബച്ചന്‍റെ പുതിയ പ്രോജക്‌ടുകള്‍: അതേസമയം കരൺ ജോഹറിന്‍റെ 'റോക്കി ഔർ റാണി കി പ്രേം കഹാനി' ആണ് ജയ ബച്ചന്‍റെ പുതിയ ചിത്രം. ആലിയ ഭട്ട്, രൺവീർ സിങ് എന്നീ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ധർമേന്ദ്ര, ശബാന ആസ്‌മി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. ഈ വര്‍ഷം ജൂലൈ 28നാണ് സിനിമ തിയേറ്ററുകളിൽ എത്തുക.

Also Read: വളര്‍ത്തു നായയെ നഷ്‌ടപ്പെട്ടതില്‍ വിലപിച്ച് വികാര നിര്‍ഭര കുറിപ്പുമായി ബിഗ്‌ ബി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.