ETV Bharat / bharat

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ യുപിയിലേക്ക് ; വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും - അമിത് ഷാ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും

ലക്‌നൗവിലെ ഉത്തര്‍പ്രദേശ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സിനും മിര്‍സാപൂരിലെ വിന്ധ്യ ഇടനാഴിക്കും തറക്കല്ലിടും.

amit shah to visit uttar pradesh today  amit shah news  amit shah uttar pradesh news  amit shah uttar pradesh visit news  uttar pradesh amit shah news  Amit Shah to visit UP on Aug 1  അമിത് ഷാ വാര്‍ത്ത  അമിത് ഷാ ഉത്തര്‍പ്രദേശ് വാര്‍ത്ത  അമിത് ഷാ ഉത്തര്‍പ്രദേശ് സന്ദര്‍ശനം വാര്‍ത്ത  ഉത്തര്‍പ്രദേശ് സന്ദര്‍ശനം അമിത് ഷാ വാര്‍ത്ത  അമിത് ഷാ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും  amit shah up visit news
അമിത് ഷാ ഇന്ന് ഉത്തര്‍പ്രദേശില്‍; വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
author img

By

Published : Aug 1, 2021, 7:50 AM IST

ലക്‌നൗ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലക്‌നൗവിലെ ഉത്തര്‍പ്രദേശ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സിന്‍റെയും മിര്‍സാപൂരിലെ വിന്ധ്യ ഇടനാഴിയുടേയും തറക്കല്ലിടല്‍ അദ്ദേഹം നിര്‍വഹിക്കും.

രാവിലെ 11.45 ന് പ്രത്യേക വിമാനത്തിലാണ് അമിത് ഷാ ലക്‌നൗവിലെത്തുന്നത്. ഉത്തര്‍പ്രദേശ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ചികിത്സയില്‍ കഴിയുന്ന മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെ സന്ദര്‍ശിച്ചേക്കും.

Also read: ഡല്‍ഹിയില്‍ വിതരണം ചെയ്തത് ഒരു കോടി വാക്സിനുകളെന്ന് മുഖ്യമന്ത്രി

ശേഷം ലക്‌നൗവില്‍ നിന്ന് മിര്‍സാപൂരിലേക്ക് തിരിക്കുന്ന അദ്ദേഹം വിന്ധ്യവാസിനി ക്ഷേത്രം സന്ദര്‍ശിക്കും. മാ വിന്ധ്യവാസിനി ഇടനാഴി ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കും.

മിര്‍സാപൂരിലെ പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ വാരണാസിയിലേക്കും അവിടെ നിന്ന് വൈകീട്ട് 5.10 ന് ഡല്‍ഹിയിലേക്കും തിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.