ETV Bharat / bharat

Delhi services bill in rajya sabha | ഡൽഹി സർവീസസ് ബിൽ ഇന്ന് രാജ്യസഭയിൽ ; പ്രതിഷേധിക്കാനുറച്ച് 'ഇന്ത്യ'

ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ. അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. രാജ്യസഭയിലെ എല്ലാ എഎപി അംഗങ്ങളോടും ഇന്നും നാളെയും സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിപ്പ് നൽകിയിട്ടുണ്ട്.

amit shah to table delhi services bill  delhi services bill in rajya sabha  ഡൽഹി സർവീസസ് ബിൽ  ഡൽഹി സർവീസ് ബിൽ  delhi services bill  delhi services bill amit shah  amit shah  rajya sabha  aap delhi services bill  congress delhi services bill  ഡൽഹി സർവീസസ് ബിൽ ഇന്ന് രാജ്യസഭയിൽ  രാജ്യസഭ  ഡൽഹി സർവീസസ് ബിൽ അമിത് ഷാ  അമിത് ഷാ രാജ്യസഭ  രാഹുൽ ഗാന്ധി അയോഗ്യത  ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി  അമിത് ഷാ രാജ്യസഭ ബില്ല് അവതരണം
delhi services bill
author img

By

Published : Aug 7, 2023, 10:00 AM IST

ന്യൂഡല്‍ഹി : ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ, 2023 (Government of National Capital Territory of Delhi (Amendment) Bill, 2023) ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' ബില്ലിനെതിരെ വോട്ട് ചെയ്യാൻ തയാറെടുക്കുകയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പാർട്ടി അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.

  • പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് (INDIA) ബില്ലിനെ പ്രതിരോധിക്കാൻ ആവശ്യമായ ഭൂരിപക്ഷത്തിൽ 14 അംഗങ്ങൾ കുറവാണ്. പ്രതിപക്ഷ സഖ്യത്തിന് രാജ്യസഭയിൽ 105 അംഗങ്ങളാണുള്ളത്. 245 അംഗ ഉപരിസഭയിൽ നിലവിൽ എട്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ ഇപ്പോൾ 237 അംഗങ്ങളാണ് ഉപരിസഭയിൽ ഉള്ളത്. അതിനാൽ ഭൂരിപക്ഷം നേടണമെങ്കിൽ 119 അംഗങ്ങൾ ആവശ്യമാണ്.
  • എൻഡിഎയ്‌ക്ക് (NDA) ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ അവതരിപ്പിക്കുന്ന ബില്ലിന് വൈഎസ്ആർസിപിയും (YSRCP) ബിജെഡിയും (BJD) പിന്തുണ നൽകിയിട്ടുണ്ട്. ലോക്‌സഭയിൽ ഓഗസ്റ്റ് 3ന് ശബ്‌ദ വോട്ടോടെ ഈ ബില്‍ പാസാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
  • ഡൽഹി സേവന ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഡൽഹി ബ്യൂറോക്രസിയുടെ നിയന്ത്രണം എഎപി സർക്കാരിന് സുപ്രീം കോടതി അനുവദിച്ചതിനെ തുടർന്ന് മെയ് മാസത്തിൽ പുറപ്പെടുവിച്ച ഓർഡിനൻസിന് ബദലായാണ് ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ബിൽ ലോക്‌സഭയിൽ പാസാക്കിയത്. ഡൽഹി സർക്കാരിന് ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം അധികാരങ്ങൾ നൽകിയ സുപ്രീം കോടതി വിധി അട്ടിമറിക്കുന്നതായിരുന്നു ഈ ബില്ല്.
  • ആം ആദ്‌മി പാർട്ടി കൺവീനറും (എഎപി) ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടിയിട്ടുണ്ട്. ഡൽഹിയുടെ അവകാശങ്ങൾ ബലപ്രയോഗത്തിലൂടെ നേടിയെടുക്കാനാണ് കേന്ദ്രസർക്കാരിന്‍റെ ശ്രമമെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ഈ ബില്ലിനെതിരെ പ്രതിഷേധിക്കുമെന്നും എഎപി മന്ത്രി ഗോപാൽ റായ് കൂട്ടിച്ചേർത്തു.
  • സഭയുടെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് ഇന്ന് പത്ത് മണിക്ക് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ ഇന്ത്യ മുന്നണിയുടെ നേതാക്കൾ യോഗം ചേരും.
  • ഓഗസ്റ്റ് 7, 8 തീയതികളിൽ സഭയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എഎപി വിപ്പ് നൽകി. ഡൽഹി ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ ഇന്ന് രാജ്യസഭയിൽ പരിഗണിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍. പാർട്ടി നിലപാടിനെ പിന്തുണയ്‌ക്കണമെന്നും വിപ്പിൽ അഭ്യർഥിച്ചിട്ടുണ്ട്.
  • കോൺഗ്രസും തങ്ങളുടെ എംപിമാർക്ക് സഭയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നൽകിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട് വിഷയങ്ങൾ ഓഗസ്റ്റ് 7ന് രാജ്യസഭയിൽ ചർച്ചയ്‌ക്കെടുക്കും. എല്ലാ കോൺഗ്രസ് പാർട്ടി അംഗങ്ങളും സഭ നിർത്തിവക്കുന്നതുവരെ സഭയിൽ ഹാജരാകണമെന്നും പാർട്ടി നിലപാടിനെ പിന്തുണയ്‌ക്കണമെന്നും അഭ്യർഥിക്കുന്നു എന്നാണ് വിപ്പിൽ പറയുന്നത്.
  • എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിക്കാത്തതിന്‍റെ പേരിൽ ലോക്‌സഭയിൽ പ്രതിപക്ഷം പ്രതിഷേധം നടത്താനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.