ETV Bharat / bharat

മാനനഷ്‌ടക്കേസിൽ അമിത് ഷായ്‌ക്കെതിരെ നടപടി

author img

By

Published : Feb 19, 2021, 7:05 PM IST

ഫെബ്രുവരി 22ന് ഹാജരാകണമെന്നാണ് നിർദേശം

amit shah defamation case  Abhishek Banerjee vs Amit Shah  Home minister Amit shah  അമിത് ഷാ മാനനഷ്‌ടകേസ്  അഭിഷേക് ബാനർജി അമിത് ഷാ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
മാനനഷ്‌ടകേസിൽ അമിത് ഷായ്‌ക്കെതിരെ നടപടി

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ് അയച്ച് എംപിമാർക്കും എംഎൽഎമാർക്കുമായുള്ള പ്രത്യേക കോടതി. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി അമിത് ഷായ്ക്ക് എതിരെ നൽകിയ മാനനഷ്‌ട കേസിലാണ് നടപടി. ഫെബ്രുവരി 22ന് നേരിട്ടോ, അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.

2018 ഓഗസ്റ്റിൽ നടന്ന റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. കേന്ദ്രം സംസ്ഥാനത്തിനായി നൽകിയ പണം മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജിയുടെയും മറ്റ് സിൻഡിക്കേറ്റ് അംഗങ്ങളുടെയും കൈകളിലേക്കാണ് എത്തിയതെന്നായിരുന്നു അമിത് ഷായുടെ പരാമർശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.