ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ മെഡാന്‍റാ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹം വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിന് അമിത് ഷാ കൊവിഡ് സ്ഥിരീകരിച്ച് മെഡാന്‍റാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് പോസ്റ്റ്-കൊവിഡ് ചികിത്സകൾക്കായി അദ്ദേഹത്തെ ഡൽഹി എയിംസിലും പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തി കൊവാക്‌സിന്‍റെ ഒന്നാം ഡോസ് സ്വീകരിച്ചിരുന്നു.
കൊവിഡ് വാക്‌സിൻ സ്വീകരിച്ച് അമിത് ഷാ - കൊവിഡ് വാക്‌സിൻ സ്വീകരിച്ച് അമിത് ഷാ
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തി കൊവാക്‌സിന്‍റെ ഒന്നാം ഡോസ് സ്വീകരിച്ചിരുന്നു