ETV Bharat / bharat

Punjab: 'മൻ മുഖ്യമന്ത്രിയാണോ പൈലറ്റാണോ ?'; കെജ്‌രിവാളിനൊപ്പം 'ചുറ്റുന്നതിനാല്‍' പഞ്ചാബില്‍ ക്രമസമാധാന നില മോശമെന്ന് അമിത് ഷാ - ബിജെപി

പഞ്ചാബില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്

amit shah against bhagwant mann  bhagwant manns travel with arvind kejriwal  travel with arvind kejriwal  അമിത് ഷാ
അമിത് ഷാ
author img

By

Published : Jun 18, 2023, 6:23 PM IST

Updated : Jun 18, 2023, 7:22 PM IST

ഗുർദാസ്‌പൂർ: മുഖ്യമന്ത്രി ഭഗവന്ത് മൻ, അരവിന്ദ് കെജ്‌രിവാളിനൊപ്പം മുഴുവൻ സമയവും കറങ്ങി നടക്കുന്നതിനാല്‍ പഞ്ചാബില്‍ ക്രമസമാധാന നില മോശമായിരിക്കുകയാണെന്ന് അമിത് ഷാ. പഞ്ചാബില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. മൻ മുഖ്യമന്ത്രിയാണോ അതോ പൈലറ്റാണോ എന്ന് താന്‍ പലപ്പോഴും ചിന്തിക്കാറുണ്ടെന്നും ഷാ പരിഹസിച്ചു.

നരേന്ദ്ര മോദി സർക്കാര്‍ ഒന്‍പത് വർഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി ബിജെപി പഞ്ചാബില്‍ സംഘടിപ്പിച്ച പ്രചാരണത്തിന്‍റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. എഎപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൊള്ളയായ വാഗ്‌ദാനങ്ങളാണ് നൽകുന്നത്. ഇതുപോലെയൊരു സർക്കാരിനെ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇവിടുത്തെ മുഖ്യമന്ത്രിക്ക് ഒരേയൊരു ജോലിയേയുള്ളൂ. കെജ്‌രിവാളിന് ചെന്നൈയിലേക്ക് പോകണമെങ്കിൽ, അദ്ദേഹത്തെ അവിടെ കൊണ്ടുവിടും.

ALSO READ | Amit shah Tamil Nadu | 'തമിഴര്‍ പ്രധാനമന്ത്രിയാവുന്ന കാലം വരും, അതും ദരിദ്ര കുടുംബാംഗം'; ചെന്നൈ സന്ദര്‍ശനത്തിനിടെ അമിത് ഷാ

കെജ്‌രിവാളിന് കൊൽക്കത്തയിലേക്ക് പോകണമെങ്കിൽ, വീണ്ടും മൻ വിമാനമെടുത്ത് കൊൽക്കത്തയിലേക്ക് കൊണ്ടുപോവും. കെജ്‌രിവാളിന്‍റെ രാജ്യവ്യാപക പര്യടനം പഞ്ചാബ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. അദ്ദേഹം മുഖ്യമന്ത്രിയാണോ പൈലറ്റാണോ എന്ന് പലപ്പോഴും താൻ ചിന്തിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ മുഴുവൻ സമയവും കെജ്‌രിവാളിന്‍റെ പര്യടനങ്ങളിലാണ് ഉപയോഗിക്കുന്നത്. ഇതിന്‍റെ ഫലമായി പഞ്ചാബിന്‍റെ ക്രമസമാധാനം മോശമായിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ജനങ്ങൾ സുരക്ഷിതരല്ലെന്നും ഷാ പറഞ്ഞു.

'ആ 1,000 രൂപയെക്കുറിച്ച് എന്താണ് പറയാനുള്ളത് ?': പഞ്ചാബില്‍ മയക്കുമരുന്ന് വ്യാപാരം വർധിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. മുഖ്യമന്ത്രിക്ക് ഇത് നിയന്ത്രിക്കാനോ കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനോ സമയമില്ലാത്ത 'സാഹചര്യമാണുള്ളത്'. ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സന്ദർശനങ്ങളിലാണ് മന്നിനെ കൊണ്ടുപോയത്. ഇത് കെജ്‌രിവാളിന്, പഞ്ചാബ് മുഖ്യമന്ത്രിയുടെ വിമാനത്തിൽ യാത്രചെയ്യാന്‍ വേണ്ടിയാണ്. ഈ ആരോപണം പല ബിജെപി നേതാക്കളും നേരത്തെ ഉന്നയിച്ചിരുന്നെന്നും ഷാ ചൂണ്ടിക്കാട്ടി.

എഎപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെയും ഷാ കടന്നാക്രമിച്ചു. സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും 1,000 രൂപ അവര്‍ വാഗ്‌ദാനം ചെയ്‌തിരുന്നല്ലോ. ഈ വാഗ്‌ദാനത്തെക്കുറിച്ച് ഭഗവന്ത് മന്നിനോടും കെജ്‌രിവാളിനോടും ചോദിക്കാനാണ് താൻ ഇവിടെ വന്നത്. സംസ്ഥാനത്തെ സ്‌ത്രീകള്‍ ഇപ്പോഴും അതിനായി കാത്തിരിക്കുകയാണ്. 1,000 രൂപയെക്കുറിച്ച് എന്താണ് നേതാക്കള്‍ക്ക് പറയാനുള്ളത്. 1,000 പൈസ പോലും അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫര്‍ ചെയ്യാതെ നടക്കുന്നവര്‍ക്ക് എന്താണ് പറയാനുള്ളതെന്നും ഷാ പരിഹസിച്ചു.

ALSO READ | 'കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വബോധം നഷ്‌ടപ്പെട്ടു'; മോദി, രാജ്യത്തിന്‍റെ യശസ്‌ ഉയര്‍ത്തിയ നേതാവെന്ന് അമിത് ഷാ

ഒന്‍പത് വർഷത്തിനിടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ വിവിധ നേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. ഇന്ത്യ ഇപ്പോൾ വളരുന്ന രാജ്യമായിട്ടാണ് അറിയപ്പെടുന്നതെന്നും ഷാ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്ത്, അർജുൻ റാം മേഘ്‌വാൾ എന്നിവരും മറ്റ് മുതിർന്ന ബിജെപി നേതാക്കളും റാലിയിൽ പങ്കെടുത്ത് സംസാരിച്ചു.

Last Updated : Jun 18, 2023, 7:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.