ETV Bharat / bharat

'ഒരു പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന ഇത് രാഷ്‌ട്രീയ മുദ്രാവാക്യമല്ല, ബിജെപി തത്വത്തില്‍ വിശ്വസിക്കുന്നു': അമിത്‌ ഷാ - തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ്

Union Home Minister Amit Shah: ഏക് നിഷാൻ, ഏക് പ്രധാൻ, ഏക് സംവിധാൻ എന്നിവയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ഇതൊരു രാഷ്‌ട്രീയ മുദ്രാവാക്യമല്ലെന്നും വിശദീകരണം. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിയും രണ്ട് ഭരണഘടനയും ഉണ്ടാകുമോയെന്നും ചോദ്യം.

JK reorganization  Ek nishan  Amit Shah About One Nation  അമിത്‌ ഷാ  Amit Shah  Union Home Minister Amit Shah  കേന്ദ്ര ആഭ്യന്തര മന്ത്രി  കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയല്‍  തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ്  ലോക്‌സഭ
Ek nishan, Ek Pradhan, Ek Samvidhan; J&K reorganization
author img

By ETV Bharat Kerala Team

Published : Dec 5, 2023, 6:39 PM IST

ന്യൂഡല്‍ഹി: ഒരു പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്ന ആശയം കേവലം രാഷ്‌ട്രീയ മുദ്രാവാക്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ബിജെപി തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് അത് നടപ്പാക്കുകയും ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. ഒരു പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് ഒരു രാഷ്‌ട്രീയ മുദ്രാവാക്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അമിത്‌ ഷാ (Amit Shah About J&K reorganization).

ഒരു രാജ്യത്തിന് എങ്ങനെ രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ഭരണഘടനയും രണ്ട് പതാകയും ഉണ്ടാകുമെന്നും അമിത്‌ ഷാ ചോദിച്ചു. സൗഗത റോയ്‌യുടെ പരാമര്‍ശം ആക്ഷേപാര്‍ഹമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. അത് തീര്‍ത്തും തെറ്റാണ് (J&K reorganization).

പ്രധാനമന്ത്രി നരേന്ദ്ര മോദി അത് തിരുത്തി. മറ്റുള്ളവരുടെ അംഗീകാരമോ വിയോജിപ്പോ പ്രശ്‌നമല്ലെന്നും രാജ്യം മുഴുവന്‍ ആഗ്രഹിച്ചതാണ് അതെന്നും അമിത്‌ ഷാ പറഞ്ഞു. കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 ആര്‍ട്ടിക്കിള്‍ 35എ എന്നിവ റദ്ദാക്കിയതിനെ കുറിച്ചും കേന്ദ്ര മന്ത്രി സംസാരിച്ചു (Ek nishan, ek Pradhan, ek Samvidhan).

ഒരു രാജ്യത്തിന് ഒരു ചിഹ്നം, ഒരു തലവന്‍, ഒരു ഭരണഘടന എന്നത് ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമല്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയല്‍ പറഞ്ഞു. രാജ്യത്തിന് ഒരു പ്രധാനമന്ത്രിയും ഒരു ഭരണഘടനയും വേണമെന്നത് 1950 മുതല്‍ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു (TMC's Saugata Roy). 'ഏക് നിഷാൻ, ഏക് പ്രധാൻ, ഏക് സംവിധാൻ' എന്നത് ഒരു രാഷ്‌ട്രീയ മുദ്രാവാക്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗതന്‍ റോയ്‌ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ മറുപടി (Union Home Minister Amit Shah).

കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370: ഇക്കഴിഞ്ഞ ഏപ്രിലിലാണ് ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയിലെ 21ാം അനുച്ഛേദ പ്രകാരമാണ് കശ്‌മീരിന് ഇത്തരമൊരു പദവി നല്‍കിയിരുന്നത്.

കശ്‌മീര്‍ ജനങ്ങളുടെ അവകാശങ്ങളെല്ലാം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്‌തമാണ്. കശ്‌മീരിലെ പ്രത്യേകിച്ചും മൗലികാവകാശങ്ങളും സ്വത്തവകാശങ്ങളുമെല്ലാം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. കശ്‌മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി അനുസരിച്ച് മറ്റിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കശ്‌മീരില്‍ സ്ഥലം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ പാടില്ല.

ഇത്തരത്തില്‍ കശ്‌മീരിന് നല്‍കിയ പദവിയാണിപ്പോള്‍ ഇല്ലാതാക്കിയത്. കശ്‌മീരിലെ ആക്രമണങ്ങളെല്ലാം വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.

also read: പ്രധാനമന്ത്രി ഇന്ന് കശ്‌മീരിലെത്തും; 370-ാം അനുച്ഛേദം റദ്ദാക്കിയശേഷമുള്ള ആദ്യ സന്ദര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.