പാലി: രാജസ്ഥാനിൽ വർദ്ധിച്ചുവരുന്ന പക്ഷിപ്പനി ഭീഷണിയെത്തുടർന്ന് പാലി ജില്ലയില്‍ കലക്ടര്‍ അൻഷ്ദീപ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പക്ഷിപ്പനി പടരാതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. ഉദ്യാനങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലി, ജലവാർ, സുമേർപൂർ എന്നീ സ്ഥലങ്ങളില്‍ ചത്തൊടുങ്ങിയ കാക്കളില്‍ നിന്നും സാമ്പിളുകള്‍ എടുത്ത് പരിശോധനക്കയച്ചിട്ടുണ്ട്.
പക്ഷിപ്പനി; രാജസ്ഥാനിലെ പാലിയിൽ നിരോധനാജ്ഞ - രാജസ്ഥാനിലെ പാലിയിൽ നിരോധനാജ്ഞ
മനുഷ്യരിലേക്ക് പക്ഷിപ്പനി പടരാതിരിക്കാനാണ് നടപടിയെന്ന് ജില്ലാകലക്ടര്‍