വാഷിങ്ടൺ: ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മു കശ്‌മീരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് അഭ്യർഥിച്ച് അമേരിക്ക. 10 കിലോമീറ്റർ പരിധിയിലെ ഇന്ത്യ-പാക് അതിർത്തിയിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പൗരന്മാർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി.
വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പില്ലാതെ ഭീകരാക്രമണങ്ങൾ നടന്നേക്കാമെന്നും യുഎസ് പൗരന്മാരോട് പറയുന്നു. ലെവൽ 2, ലെവൽ 3 നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്.
പാകിസ്ഥാനിലേക്കുള്ള യാത്ര പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പൗരന്മാരോട് ആവശ്യപ്പെട്ടു. ഇന്ത്യയിൽ പീഡനങ്ങൾ വലിയ അളവിലാണ് ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നതെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അടക്കം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും യുഎസ് പൗരന്മാരോട് വ്യക്തമാക്കി.
READ MORE: 'പാക് അധിനിവേശ കശ്‌മീരില്‍ നിന്ന് ഒഴിയണം'; പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ