ചണ്ഡീഗഡ്: ആമസോണിന് നോട്ടീസ് അയച്ച് ഷിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌പിജിസി). വിശുദ്ധ ഗ്രന്ഥങ്ങളായ ഗുരു ഗ്രന്ഥ് സാഹിബിന്‍റെയും ഗുട്‌ക സാഹിബിന്‍റെയും പകർപ്പുകൾ വിൽക്കുന്നത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വിശുദ്ധ ഗ്രന്ഥമായ ഗുട്‌ക സാഹിബിന്‍റെ ഓൺലൈൻ വിൽപ്പന സിഖ് മതത്തിന്‍റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് എസ്‌പിജിസി ചീഫ് സെക്രട്ടറി ഹർജിന്ദർ സിങ് ധാമി പറഞ്ഞു. രണ്ട് വിശുദ്ധ ഗ്രന്ഥങ്ങളും ഉടൻ തന്നെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യാൻ ധാമി ആമസോണിനോട് ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
Also Read: എയർ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മുതിർന്ന പൈലറ്റുമാർ