ETV Bharat / bharat

Amarnath Pilgrims die | അമർനാഥ് തീർഥാടനത്തിനിടെ രണ്ട് മരണം; ആകെ മരണസംഖ്യ 36 ആയി - രാജസ്ഥാൻ സ്വദേശികൾ മരിച്ചു

രണ്ട് അമർനാഥ് തീർഥാടകർ കൂടി മരിച്ചതോടെ തെക്കൻ കശ്‌മീർ ഹിമാലയത്തിൽ ഈ വർഷത്തെ തീർഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 36 ആയി. രാജസ്ഥാൻ സ്വദേശികളായ വയോധികരാണ് മരിച്ച രണ്ടുപേർ.

2 more Amarnath pilgrims die  amarnath pilgrims die  amarnath total death toll  amarnath  amarnath devotees death  amarnath pilgrims  amarnath death toll  അമർനാഥ് തീർഥാടനത്തിനിടെ രണ്ട് മരണം  അമർനാഥ്  അമർനാഥ് തീർഥാടനം  അമർനാഥ് തീർഥാടനത്തിനിടെ മരണം  അമർനാഥിൽ തീർഥാടകർ മരിച്ചു  തീർഥാടകർ മരിച്ചു  അമർനാഥിൽ മരണം  രാജസ്ഥാൻ സ്വദേശികൾ മരിച്ചു  രാജസ്ഥാൻ
അമർനാഥ്
author img

By

Published : Jul 23, 2023, 7:20 AM IST

Updated : Jul 23, 2023, 11:18 AM IST

ശ്രീനഗർ : അമർനാഥ് (Amarnath) തീർഥാടനത്തിനിടെ രണ്ട് രാജസ്ഥാൻ സ്വദേശികൾ മരിച്ചു. ഫത്തേ ലാൽ മനാരിയ (60), മാംഗി ലാൽ (60) എന്നിവരാണ് മരിച്ചത്. ഇതോടെ ഈ വർഷത്തെ ദക്ഷിണ കശ്‌മീരിലെ ഹിമാലയത്തിലെ തീർഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 36 ആയി.

ഫത്തേ ലാൽ മനാരിയ വിശുദ്ധ ഗുഹയിൽ വച്ച് ഹൃദയസ്‌തംഭനത്തെ തുടർന്നാണ് മരിച്ചത്. മാംഗി ലാൽ ബാൾട്ടൽ ബേസ് ക്യാമ്പിൽ വച്ചാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. തീർഥാടന യാത്രക്കിടെയാണ് ഇരുവരുടെയും മരണം.

ഉയർന്ന ഉയരത്തിൽ ഓക്‌സിജൻ സാന്ദ്രത കുറയുന്നത് മൂലമുണ്ടാകുന്ന ഹൃദയസ്‌തംഭനമാണ് ഇവിടെ മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. ഇതുവരെ മൂന്ന് ലക്ഷത്തിലധികം തീർഥാടകരാണ് ഗുഹാക്ഷേത്രം സന്ദർശിക്കാനെത്തിയത്.

അതിനിടെ, ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഇന്നലെ നുൻവാൻ ബേസ് ക്യാമ്പും ചന്ദൻവാരിയും സന്ദർശിച്ച് തീർഥാടനത്തിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. 'രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നുമുള്ള തീർഥാടകർ ഇപ്പോൾ ജെ & കെയുടെ ബ്രാൻഡ് അംബാസഡർമാരാണ്. ആത്മീയ തീർഥാടനവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ തദ്ദേശവാസികൾക്ക് ഉപജീവനമാർഗം സൃഷ്‌ടിക്കുകയും ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുകയും ചെയ്യുന്നു' -ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ട്വിറ്ററിൽ കുറിച്ചു.

  • Pilgrims from across the country and abroad are now the Brand Ambassadors of J&K. The economic activities associated with spiritual pilgrimage generate livelihood for the locals and spur tourist influx to the UT.

    — Office of LG J&K (@OfficeOfLGJandK) July 22, 2023 " class="align-text-top noRightClick twitterSection" data=" ">

ഷ്രൈൻ ബോർഡ്, ജെകെപി, സിഎപിഎഫ്, ആർമി, ബിആർഒ, എൻഡിആർഎഫ്, എസ്‌ആർഎഫ്, മൗണ്ടൻ റെസ്ക്യൂ ടീമുകൾ, സേവന ദാതാക്കൾ, യാത്രയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്ന പൗരന്മാർ എന്നിങ്ങനെ മുഴുവൻ ടീമിനെയും കുറിച്ച് ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. ഞങ്ങളുടെ ഐക്യദാർഢ്യത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും തയ്യാറെടുപ്പിലൂടെയും ഭാവിയിലെ ഏത് വെല്ലുവിളികളെയും ഞങ്ങൾ അതിജീവിക്കാൻ സാധിക്കുമെന്നും യാത്രയുടെ സുഗമമായ നടത്തിപ്പിൽ സംതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ട് സിൻഹ കൂട്ടിച്ചേർത്തു.

തെക്കൻ കശ്‌മീർ ഹിമാലയത്തിലെ 3,888 മീറ്റർ ഉയരമുള്ള ഗുഹാക്ഷേത്രത്തിലേക്കുള്ള 62 ദിവസത്തെ വാർഷിക തീർഥാടനം ജൂലൈ 1 നാണ് ആരംഭിച്ചത്. യാത്ര ഓഗസ്റ്റ് 31 ന് സമാപിക്കും.

തീർഥാടനത്തിനിടെ കല്ലുകൾ അടർന്നുവീണ് സ്‌ത്രീ മരിച്ചു : ജൂലൈ 15ന് അമർനാഥ് തീർഥാടനത്തിനിടെ അനന്ത്നാഗിലെ സംഗം ടോപ്പിനും (Sangam Top) ലോവർ ഗുഹയ്ക്കും (Lower Cave) ഇടയിൽ വച്ച് കല്ലുകൾ അടർന്നുവീണ് തീർഥാടക മരിച്ചിരുന്നു. 53കാരിയായ ഊർമിള ബെൻ ആണ് മരിച്ചത്. കല്ലുകൾ അടർന്നുവീഴുമ്പോൾ ഊർമിള അവയ്‌ക്കിടയിൽ കുടുങ്ങുകയും അവരുടെ ശരീരത്തിൽ കല്ലുകൾ വന്ന് വീഴുകയുമായിരുന്നു. തീർഥാടകയെ രക്ഷിക്കാൻ ശ്രമിച്ച ജമ്മു കശ്‌മീർ പൊലീസിന്‍റെ മൗണ്ടൻ റെസ്‌ക്യൂ ടീമിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

ജെ കെ മൗണ്ടൻ റെസ്‌ക്യൂ ടീമിലെ അംഗങ്ങളായ മുഹമ്മദ് സലേം, മുഹമ്മദ് യാസീൻ എന്നിവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. സംഗം ടോപ്പിനും ലോവർ ഗുഹയ്ക്കും ഇടയിൽ വിശുദ്ധ ഗുഹയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെയാണ് കല്ലുകൾ അടർന്നുവീണത്. കല്ലുകൾ ഇടിഞ്ഞുവീണ ഈ സ്ഥലം ദുഷ്‌കരവും കഠിനവുമായ ഭൂപ്രദേശമായാണ് കണക്കാക്കുന്നത്.

More read : Amarnath yatra - pilgrim dies | അമർനാഥിലെ ലോവർ ഗുഹാസന്ദര്‍ശനത്തിനിടെ കല്ലുകൾ വീണു ; തീര്‍ഥാടകയ്ക്ക് ദാരുണാന്ത്യം

Last Updated : Jul 23, 2023, 11:18 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.