ETV Bharat / bharat

'പഞ്ചാബ് വികാസ്‌ പാർട്ടി'; അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു

പഞ്ചാബ് വികാസ്‌ പാർട്ടിയെന്നാകും പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ പേരെന്നാണ് ക്യാപ്റ്റനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

capt amarinder singh new party  Punjab Vikas Party  punjab congress  punjab politics  പഞ്ചാബ് വികാസ്‌ പാർട്ടി  പഞ്ചാബ് രാഷ്‌ട്രീയം  പഞ്ചാബ് കോൺഗ്രസ്  പഞ്ചാബ്  അമരീന്ദർ സിങ്
'പഞ്ചാബ് വികാസ്‌ പാർട്ടി'; അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു
author img

By

Published : Oct 1, 2021, 10:39 PM IST

ന്യൂഡൽഹി: കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു. പഞ്ചാബ് വികാസ്‌ പാർട്ടിയെന്നാകും പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ പേരെന്നാണ് ക്യാപ്റ്റനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. തന്നോട് അടുപ്പമുള്ള നേതാക്കളുമായി അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും സിദ്ദു വിരുദ്ധ പക്ഷത്തെ പാർട്ടിയിൽ ഉൾക്കൊള്ളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നവജോത്‌ സിങ് സിദ്ദുവിനെ പരാജയപ്പെടുത്തുകയെന്നതാണ് തന്‍റെ ആദ്യ ലക്ഷ്യമെന്ന് അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ സിദ്ദുവിനെ പരാജയപ്പെടുത്തുകയെന്നതാകും സിങ്ങിന്‍റെ പ്രഥമ പരിഗണന. പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കളുമായും ചെറിയ കക്ഷി പാർട്ടികളുമായും അമരീന്ദർ സിങ് ചർച്ച നടത്തും.

52 വർഷമായി രാഷ്‌ട്രീയത്തിലുള്ള തന്നെ അപമാനിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ഹൈക്കമാഡിനെതിരെ ക്യാപ്‌റ്റൻ ആഞ്ഞടിച്ചിരുന്നു. രാവിലെ 10.30ന് തന്നെ വിളിച്ച സോണിയ ഗാന്ധി രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മറുത്തൊന്നും പറയാതെ നാല് മണിക്ക് ഗവർണറെ കണ്ട് രാജിക്കത്ത് നൽകിയെന്നും അമരീന്ദർ സിങ് ഹൈക്കമാഡിനെ കുറ്റപ്പെടുത്തി.

വിശ്വാസമില്ലാത്ത പാർട്ടിയിൽ നിലനിൽക്കുന്നതിന് അർഥമില്ലെന്നും വ്യാഴാഴ്‌ച അമരീന്ദർ സിങ് പറഞ്ഞിരുന്നു. കോൺഗ്രസ് വിട്ട അമരീന്ദർ അമിത് ഷാ, ജെ.പി നദ്ദ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ബിജെപിയിൽ ചേരുന്നില്ലെന്നായിരുന്നു ക്യാപ്‌റ്റന്‍റെ തീരുമാനം.

READ MORE: അമിത് ഷായെ കണ്ടത് കര്‍ഷകപ്രക്ഷോഭം ചർച്ച ചെയ്യാനെന്ന് അമരീന്ദര്‍ സിംഗ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.