ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ മൂന്ന് അല്‍ഖ്വയ്‌ദ ഭീകരര്‍ കൂടി പിടിയില്‍ - UP Anti-Terror Squad

ഞായറാഴ്ച പിടിയിലായവരെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

Al Qaeda outfit  Al Qaeda terrorists  Al Qaeda terrorists arrested  Uttar Pradesh news  Uttar Pradesh police  Ansar Ghazwatul Hind  Terrorists arrested in UP  ഉത്തര്‍പ്രദേശില്‍ മൂന്ന് അല്‍ഖ്വയ്‌ദ ഭീകരര്‍ കൂടി പിടിയില്‍  അല്‍ഖ്വയ്‌ദ ഭീകരര്‍  അല്‍ഖ്വയ്‌ദ ഭീകരര്‍ പിടിയില്‍  ഉത്തര്‍പ്രദേശില്‍ മൂന്ന് അല്‍ഖ്വയ്‌ദ ഭീകരര്‍ പിടിയില്‍  UP Anti-Terror Squad  യുപി ഭീകരവാദ വിരുദ്ധ സ്ക്വാഡ്
ഉത്തര്‍പ്രദേശില്‍ മൂന്ന് അല്‍ഖ്വയ്‌ദ ഭീകരര്‍ കൂടി പിടിയില്‍
author img

By

Published : Jul 14, 2021, 10:28 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അല്‍ഖ്വയ്ദ ബന്ധമുള്ള മൂന്ന് ഭീകരരെ കൂടി പിടികൂടി. ലഖ്‌നൗ സ്വദേശികളായ ഷക്കീല്‍, മുഹമ്മദ് മോയിദ്, മുസാഫര്‍പൂര്‍ സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ജൂലൈ 11ന് അല്‍ഖ്വയ്ദയുമായി ബന്ധമുള്ള രണ്ട് പേരെ യുപി ഭീകരവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. ഇവര്‍ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.

യുപിയിലെ ലഖ്‌നൗ അടക്കമുള്ള സ്ഥലങ്ങളിലെ ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ വൻസ്ഫോടനം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. ഇവരില്‍ നിന്നും സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. രണ്ട് പ്രഷര്‍ കുക്കര്‍ ബോംബുകള്‍, ഒരു ഡിറ്റണേറ്റര്‍, 6 മുതല്‍ 7 കിലോഗ്രാം വരെ ഭാരമുള്ള സ്‌ഫോടക വസ്തുക്കള്‍ മുതലായവ പിടിച്ചെടുത്തു.

കാൺപൂരിൽ നിന്നുള്ള 8 എഞ്ചിനീയറിങ് വിദ്യാർഥികള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും ഇവരുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ലഖ്‌നൗവിൽ നിന്ന് ഭീകരരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരെല്ലാം ഒളിവില്‍ പോയതായാണ് വിവരം.

Also Read: കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; മൂന്നുപേര്‍ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.