ന്യൂഡല്‍ഹി: പ്രതിഷേധത്തിന് കാരണമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ. കിസാന്‍ സഭ പ്രസിഡന്‍റ് അശോക് ധവാലെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമം റദ്ദാക്കാന്‍ പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശേഷം മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി), ധവാലെ തുടങ്ങിയ കാര്യങ്ങൾ ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണം.
അതേസമയം സുപ്രീം കോടതി അഭിഭാഷകരെ സമീപിക്കാൻ തീരുമാനിച്ചതായി രാഷ്ട്രീയ കിസാൻ മഹാസംഗിന്റെ ദേശീയ കോർഡിനേറ്റർ കെ വി ബിജു പറഞ്ഞു. അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ദുശ്യന്ത് ഡേവ്, എച്ച്എസ് ഫൂൽക, കോളിൻ ഗോൺസാൽവസ് എന്നീ നാല് മുതിർന്ന അഭിഭാഷകരുമായി തങ്ങൾ ചര്‍ച്ച നടത്തിയതായും ബിജു പറഞ്ഞു. അതേസമയം പ്രതിഷേധം നീണ്ടുപേകുന്നതില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് അതൃപ്തി പ്രകടപ്പിച്ചു. കഴിഞ്ഞ 20 ദിവസമായി തുടരുന്ന സമരത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമായിട്ടില്ല.