ETV Bharat / bharat

ഒഡീഷയില്‍ അംഗീകൃത മാധ്യമപ്രവർത്തകർക്ക് വാക്സിന്‍ മുൻ‌ഗണന

author img

By

Published : May 5, 2021, 7:50 AM IST

മാധ്യമപ്രവർത്തനത്തിന്‍റെ സ്വഭാവവും കൊവിഡ് വ്യാപന സാഹചര്യത്തിലെ അപകടസാധ്യതയും കണക്കിലെടുത്താണ് നടപടി.

Odisha CM ഒഡീഷ മുഖ്യമന്ത്രി Odisha ഒഡീഷ നവീൻ പട്‌നായിക് Naveen Patnaik journalists to be administered COVID-19 vaccine മാധ്യമപ്രവർത്തകർക്ക് വാക്സിൻ മുൻനിര കൊവിഡ് പ്രവർത്തകർ front line covid warriors കൊവിഡ് കൊവിഡ്19 covid covid19 vaccination വാക്സിനേഷൻ vaccination for journalists മാധ്യമപ്രവർത്തകർക്ക് വാക്സിനേഷൻ പത്രപ്രവർത്തകർക്ക് വാക്സിൻ
All accredited journalists to be administered COVID-19 vaccine on priority, announces Odisha CM

ഭുവനേശ്വർ: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ അംഗീകൃത മാധ്യമപ്രവർത്തകർക്കും മുൻ‌ഗണനയോടെ കൊവിഡ്-19 വാക്സിൻ നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. ജില്ലാ, മുനിസിപ്പൽ കമ്മിഷണർമാർക്ക് ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ നിർണായക ഘട്ടത്തിൽ നിന്നുകൊണ്ടാണ് സംസ്ഥാനത്തെ മാധ്യമപ്രവർത്തകർ തങ്ങളുടെ കടമ നിർവഹിക്കുന്നത്. അവരുടെ ജോലിയുടെ സ്വഭാവവും അപകടസാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രി എല്ലാ മാധ്യമപ്രവർത്തകരെയും മുൻനിര കൊവിഡ് പ്രവർത്തകരായി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ അംഗീകൃത വർക്കിങ് ജേര്‍ണലിസ്റ്റുകൾക്ക് കൊവിഡ് വാക്സിൻ നൽകി പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ സർക്കാർ തലത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: മാധ്യമപ്രവർത്തകർക്ക് വാക്സിനേഷനില്‍ മുൻഗണന വേണമെന്ന് എഡിറ്റേഴ്‌സ്‌ ഗിൽഡ്

വാക്‌സിനുകളുടെ അഭാവത്തിനിടയിലും രണ്ടാമത്തെ ഡോസ് എടുക്കാൻ കാത്തിരിക്കുന്ന ഗുണഭോക്താക്കൾക്കും മുൻഗണന നൽകുമെന്ന് ഒഡീഷ സർക്കാർ തിങ്കളാഴ്‌ച അറിയിച്ചിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,216 പുതിയ കൊവിഡ് കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 6,488 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 15 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 2,088 ആയി. നിലവിൽ സംസ്ഥാനത്ത് 73,548 സജീവ കേസുകളാണുള്ളത്. ഇതുവരെ 40,4063 പേർക്ക് രോഗം ഭേദമായി.

കൂടുതൽ വായനയ്‌ക്ക്: ഒഡീഷയില്‍ 8,216 പേര്‍ക്ക് കൊവിഡ്; 15 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.