ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഢിൽ വ്യാജ മദ്യം കഴിച്ച് 11 പേർ മരിച്ചു. മരിച്ച 11 പേരും ലോറി ഡ്രൈവർമാരാണ്. വ്യാജ മദ്യം വിറ്റ ഔട്ട്‌ലെറ്റ് പൊലീസ് പൂട്ടിച്ചു. പരിശോധനയ്‌ക്കായി മദ്യത്തിന്‍റെ സാമ്പിളും പൊലീസ് ശേഖരിച്ചു.
Also Read:എക്‌സ്-പ്രസ് പേൾ അഗ്നിബാധ പൂർണമായും ശമിപ്പിച്ചു
ഇതേ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങിക്കഴിച്ച നിരവധി പേർക്ക് ഇന്നലെ മുതൽ ശാരീരിക അസ്വസ്തത അനുഭവപ്പെട്ടിരുന്നു. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി പേർ ഇവിടെയെത്തി മദ്യം കഴിച്ചിട്ടുണ്ടെന്നും എത്രപേർക്ക് ശാരീരിക പ്രശ്‌നങ്ങൾ അനുഭവപ്പെട്ടെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.