ETV Bharat / bharat

Video | ബിയര്‍ ബോട്ടില്‍ കിട്ടിയാല്‍ മാന്യന്‍, ഇല്ലെങ്കില്‍ വയലന്‍സ്..!; ബിവറേജ് ജീവനക്കാരെ വലച്ച് വാനര മദ്യപൻ - ബിയര്‍ കഴിക്കുന്ന കുരങ്ങന്‍

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് വാനര മദ്യപന്‍റെ അതിക്രമം കാരണം ബിവറേജ് ഔട്ട്‌ലെറ്റ് ജീവനക്കാര്‍ പ്രതിസന്ധി നേരിടുന്നത്.

Alcoholic monkey in Rae Bareli  Alcoholic monkey  ഒരു ബോട്ടില്‍ ബിയര്‍  ബിയര്‍  ബിവറേജ് ജീവനക്കാര്‍  ഉത്തര്‍പ്രദേശിലെ റായ്ബറേലി  ബിവറേജ് ജീവനക്കാരെ വലച്ച് വാനര മദ്യപാനി  മദ്യപിക്കുന്ന കുരങ്ങന്‍  Alcoholic monkey in UP  ബിയര്‍ കഴിക്കുന്ന കുരങ്ങന്‍
ബിയര്‍ ബോട്ടില്‍ കിട്ടിയാല്‍ മാന്യന്‍, ഇല്ലെങ്കില്‍ വയലന്‍സ്..!; ബിവറേജ് ജീവനക്കാരെ വലച്ച് വാനര മദ്യപാനി
author img

By

Published : Nov 1, 2022, 9:29 PM IST

റായ്ബറേലി: ബിയര്‍ ബോട്ടില്‍ കിട്ടാന്‍ എന്ത് അതിക്രമവും കാണിക്കും. കിട്ടിയെങ്കിലോ ഒറ്റയടിക്ക് അകത്താക്കും. പറഞ്ഞുവരുന്നത് ഏതെങ്കിലും ആളെക്കുറിച്ചല്ല, മറിച്ച് ഒരു കുരങ്ങനെക്കുറിച്ചാണ്. ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ ഈ പ്രമുഖ 'മദ്യപനെ'ക്കൊണ്ട് പൊല്ലാപ്പിലായിരിക്കുകയാണ് ബിവറേജ് ഔട്ട്‌ലെറ്റ് ജീവനക്കാര്‍.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ബിവറേജ് ജീവനക്കാരെ വലച്ച് വാനര മദ്യപാനി

ബിയര്‍ ബോട്ടിലുകള്‍ക്ക് പുറമെ വാനര വീരന്‍ പണമടക്കം തട്ടിയെടുക്കാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. സോഷ്യൽ മീഡിയയില്‍ വൈറലായ ഈ 'മദ്യപന്' ആരാധകരും ഏറെയുണ്ട്. കുരങ്ങനെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും വനംവകുപ്പ് നടത്തുന്നുണ്ട്. ലഖ്‌നൗ - കാൺപൂർ റോഡിലെ നവാബ്‌ഗഞ്ച് പ്രദേശത്ത് 'ഇതേ ശീലമുള്ള' ഒരു വാനരനുണ്ടായിരുന്നു. ബിയർ കഴിക്കുന്നത് കൂടിയതോടെ കരളിന് രോഗം ബാധിച്ചാണ് ഈ വിരുതന്‍ ചത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.