മുംബൈ: ഒന്നിന് പുറകെ ഒന്നായി സിനിമകള്‍ ചിത്രീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. 'രാം സേതു'വിലാണ് ഏറ്റവും ഒടുവിലായി താരത്തെ കാണാനായത്. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
India first coal mine rescue film: ഇത്തവണ യഥാര്‍ഥ ജീവിതത്തിലെ നായകനായാണ് താരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക. മൈനിംഗ് എഞ്ചിനിയര്‍ ജസ്വന്ത് സിങ് ഗില്‍ ആയാണ് തന്‍റെ പുതിയ ചിത്രത്തില്‍ അക്ഷയ് വേഷമിടുക. അമൃത്‌സറില്‍ 1939 നവംബര്‍ 22നായിരുന്നു ഗില്ലിന്‍റെ ജനനം.
Akshay Kumar to play Jaswant Singh Gill: 1989ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ചിലെ വെള്ളപ്പൊക്കത്തില്‍ ക്വാറിയില്‍ കുടുങ്ങിയ 64 ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തിയ ചീഫ് മൈനിംഗ് എഞ്ചിനീയര്‍ ജസ്വന്ത് സിങ് ഗില്ലിന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണിത്. ഗില്ലിന്‍റെ ധീരത കണക്കിലെടുത്ത് 1991ൽ രാഷ്‌ട്രപതി രാമസ്വാമി വെങ്കിട്ടരാമൻ അദ്ദേഹത്തിന് സർവോത്തം ജീവൻ രക്ഷാപദക് നൽകി ആദരിച്ചിരുന്നു.
-
Grateful to you @JoshiPralhad ji, for recalling India’s first coal mine rescue mission - this day 33yrs ago.
— Akshay Kumar (@akshaykumar) November 16, 2022 " class="align-text-top noRightClick twitterSection" data="
मेरा सौभाग्य है कि मैं #SardarJaswantSinghGill जी का किरदार अपनी फ़िल्म में निभा रहा हूँ. It’s a story like no other!@easterncoal
">Grateful to you @JoshiPralhad ji, for recalling India’s first coal mine rescue mission - this day 33yrs ago.
— Akshay Kumar (@akshaykumar) November 16, 2022
मेरा सौभाग्य है कि मैं #SardarJaswantSinghGill जी का किरदार अपनी फ़िल्म में निभा रहा हूँ. It’s a story like no other!@easterncoalGrateful to you @JoshiPralhad ji, for recalling India’s first coal mine rescue mission - this day 33yrs ago.
— Akshay Kumar (@akshaykumar) November 16, 2022
मेरा सौभाग्य है कि मैं #SardarJaswantSinghGill जी का किरदार अपनी फ़िल्म में निभा रहा हूँ. It’s a story like no other!@easterncoal
Coal mine rescue in West Bengal: ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യ കമ്പനിയിലെ ജോൺ സംനറും സ്യൂട്ടോണിയസ് ഗ്രാന്‍റ് ഹീറ്റ്‌ലിയും ഖനന പ്രവർത്തനങ്ങൾക്കായി ലൈസൻസ് നേടിയതിന് ശേഷം 1774ലാണ് റാണിഗഞ്ച് കൽക്കരി ഖനി തുറക്കുന്നത്. 1974ൽ ദേശസാത്‌കരിക്കപ്പെട്ട ഈ ഖനി, കോൾ മൈൻസ് അതോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുത്തു.
Akshay Kumar to play late mining engineer: ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി രക്ഷാപ്രവര്‍ത്തന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയില്‍ അക്ഷയ് കുമാറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറിന് ദേശീയ പുരസ്‌കാരം നേടികൊടുത്ത 'രസ്‌തം' എന്ന സിനിമയുടെ സംവിധായകന്‍ ടിനു സുരേഷ് ദേശായി ആണ് ഈ സിനിമയുടെയും സംവിധാനം.
Union Minister of Coal and Mines remembered Gill: കേന്ദ്ര കൽക്കരി ഖനി മന്ത്രി പ്രഹ്‌ലാദ് ജോഷി ട്വിറ്ററിലൂടെ ഗില്ലിനെ അനുസ്‌മരിച്ചിരുന്നു. രാജ്യത്തെ ആദ്യ കല്‍ക്കരി രക്ഷാദൗത്യത്തിന്‍റെ 33-ാം വാര്‍ഷികത്തിലാണ് കേന്ദ്രമന്ത്രി, ഗില്ലിനെ അനുസ്‌മരിച്ചത്.
Union Minister of Coal and Mines tweet: '1989ൽ പ്രളയത്തിൽ മുങ്ങിയ റാണിഗഞ്ചിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ 65 തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച സർദാർ ജസ്വന്ത് സിങ് ഗിൽ ജിയെ അനുസ്‌മരിക്കുന്നു. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാനായി പ്രതിബന്ധങ്ങൾക്കെതിരെ ദിവസവും പോരാടുന്ന ഞങ്ങളുടെ കല്‍ക്കരി യോദ്ധാക്കളില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു', കേന്ദ്രമന്ത്രി പ്രഹ്‌ലാദ് ജോഷി കുറിച്ചു.
Akshay replied to Union Minister: അതേസമയം കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടി നല്‍കി അക്ഷയ് കുമാറും രംഗത്തെത്തി. ഇന്ത്യയുടെ ആദ്യ കല്‍ക്കരി ഖനി രക്ഷാദൗത്യം, 33 വര്‍ഷം മുമ്പുളള ഈ ദിവസം ഓര്‍മിപ്പിച്ച പ്രഹ്‌ലാദ് ജോഷി ജി, നിങ്ങളോട് നന്ദിയുണ്ട്. തന്‍റെ പുതിയ സിനിമ ജസ്വന്ത് സിങ് ഗില്ലിന്‍റെ ജീവിത കഥ ആകുന്നത് എനിക്ക് ബഹുമതിയാണ്. മറ്റൊരിടത്തും ഇല്ലാത്തൊരു കഥയാണിത്, അക്ഷയ് കുമാര്‍ കുറിച്ചു.
അതേസമയം ജസ്വന്ത് സിങ് ഗില്ലിന്‍റെ ബയോപികിന് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ ടൈറ്റില്‍ നിശ്ചയിച്ചിട്ടില്ല. പൂജ എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് സിനിമയുടെ നിര്‍മാണം. 2023ല്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
Also Read: 'വിഡ്ഢികളേ, ആളുകള്‍ രാത്രിയിലാണ് ഉറങ്ങുന്നത്' ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അക്ഷയ് കുമാര്‍