ETV Bharat / bharat

മയക്കുമരുന്നും ആയുധങ്ങളും കടത്തിയ ആറ് ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ - ഇന്ത്യൻ തീരസംരക്ഷണ സേന

300 കിലോ ഹെറോയിൻ, 5 എകെ-47 റൈഫിളുകൾ, 9എംഎം ബുള്ളറ്റുകൾ എന്നിവ പിടിച്ചെടുത്തു

Ak-47 weapons and drug smuggling in indian coast - Six srilankans along with pakistani militants arrested  മയക്കുമരുന്നും ആയുധങ്ങളും കടത്തിയ ആറ് ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ  കേന്ദ്ര നാർകോട്ടിക് വിഭാഗം  ഇന്ത്യൻ തീരസംരക്ഷണ സേന  തീവ്രവാദ സംഘം
മയക്കുമരുന്നും ആയുധങ്ങളും കടത്തിയ ആറ് ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ
author img

By

Published : Mar 31, 2021, 11:09 AM IST

ചെന്നൈ: തീവ്രവാദികൾക്കൊപ്പം മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ട ആറ് ശ്രീലങ്കക്കാരെ കേന്ദ്ര നാർകോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. ഇന്ത്യൻ തീരത്ത് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നതായി കേന്ദ്ര നാർകോട്ടിക് വിഭാഗത്തിനും ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്കും വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വിഴിഞ്ഞത്തു നിന്നെത്തിയ ശ്രീലങ്കൻ കപ്പലിൽ മയക്കുമരുന്നും ആയുധങ്ങളും കണ്ടെടുക്കുകയായിരുന്നു.

ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച 300 കിലോ ഹെറോയിൻ, 5 എകെ-47 റൈഫിളുകൾ, 9എംഎം ബുള്ളറ്റുകൾ, തീവ്രവാദവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് കണ്ടെടുത്തത്. നന്ദന, ദാസ്പ്രിയ, ഗുണശേഖര, സേനരത്ത്, രണസിംഗ, നിസങ്ക എന്നിവരാണ് കപ്പലിലുണ്ടായിരുന്ന ശ്രീലങ്കൻ സ്വദേശികൾ. ഇവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനയുമായുള്ള ബന്ധം പുറത്തുവന്നത്. മാർച്ച് 11ന് ആറ് ശ്രീലങ്കക്കാരെ 150 കിലോ മെത്താംഫെറ്റാമൈനുമായി പിടികൂടിയിരുന്നു. തീവ്രവാദ സംഘത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.