ETV Bharat / bharat

'എപ്പോഴും എന്‍സിപിയോടൊപ്പം'; ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അജിത് പവാര്‍

author img

By

Published : Apr 18, 2023, 3:05 PM IST

തനിക്ക് നേരെ ഉയര്‍ന്നത് അപവാദമാണെന്നും തന്നെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്താനുള്ള ശ്രമമാണിതെന്നും അജിത് പവാര്‍ പ്രതികരിച്ചു

ajith pawar  ncp  bjp  he is not going to join bjp  no question of joining BJP  sharath pawar  latest national news  എന്‍സിപി  ബിജെപി  അജിത് പാവാര്‍  അജിത് പവാര്‍  ശരത് പവാര്‍  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'എപ്പോഴും എന്‍സിപിയോടൊപ്പം'; ബിജെപിയിലേയ്‌ക്ക് പോകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അജിത് പാവാര്‍

മുംബൈ: ബിജെപിയിലേക്ക് കൂറുമാറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍. തനിക്ക് നേരെ ഉയര്‍ന്നത് അപവാദമാണെന്നും തന്നെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ചത്.

മാധ്യമങ്ങള്‍ പുറത്തുവിടുന്നതെന്തും വിശ്വസിക്കരുത്. അതില്‍ സത്യമുണ്ടായിരിക്കണമെന്നില്ല. 40 എംഎല്‍എമാരുടെ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ വാര്‍ത്തയും വ്യാജമാണ്. എന്തു തന്നെ ഉണ്ടായാലും താന്‍ ബിജെപിയിലേക്ക് ചേരുന്ന പ്രശ്‌നമില്ല എന്ന് അജിത് പവാര്‍ വ്യക്തമാക്കി.

തന്നെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ കെട്ടിച്ചമച്ചതാണ്. ഞങ്ങള്‍ എന്‍സിപിയില്‍ തന്നെയാണ് ഉള്ളത്. എപ്പോഴും എന്‍സിപിയോട് ഒപ്പം നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.