ന്യൂഡൽഹി: അടുത്തയാഴ്ച ദുഷാൻബെയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ദോവൽ പങ്കെടുക്കും. അടുത്തയാഴ്ച നടക്കുന്ന ഉച്ചകോടിയിൽ പാകിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയ്ദ് യൂസഫ് ഉൾപ്പെടെയുള്ളവ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.
എന്നാൽ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ, പാകിസ്ഥാൻ ഉഭയകക്ഷി ചർച്ച സ്ഥിരീകരിച്ചിട്ടില്ല. താജിക്കിസ്ഥാനാണ് ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത്. റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ എട്ട് അംഗരാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയുടെ അജണ്ട ലംഘിച്ചതായി പാകിസ്ഥാൻ ആരോപിച്ചതിനെ തുടർന്ന് അജിത് ദോവൽ കഴിഞ്ഞ വർഷം നടന്ന ഉച്ചകോടിയിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ മാർച്ച് 30 ന് താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന "ഹാർട്ട് ഓഫ് ഏഷ്യ" യുടെ ഒൻപതാമത്തെ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കറും പാകിസ്ഥാൻ വിദേശ്യകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും പങ്കെടുത്തിരുന്നു.
ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി ബന്ധം
അടുത്ത മാസങ്ങളിൽ, പാകിസ്താൻ രാഷ്ട്രീയ, സൈനിക നേതൃത്വം ഇന്ത്യയ്‌ക്കെതിരായ വാക്പോര് അവസാനിപ്പിച്ചിരുന്നു. കിഴക്കും പശ്ചിമേഷ്യയും തമ്മിലുള്ള ബന്ധം ഉറപ്പുവരുത്തുന്നതിലൂടെ ദക്ഷിണ-മധ്യേഷ്യയുടെ സാധ്യതകൾ തുറക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുസ്ഥിരമായ ബന്ധമാണ് പ്രധാനമെന്ന് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്‌വ ഏപ്രിലിൽ പറഞ്ഞിരുന്നു. കശ്മീർ പ്രശ്‌നം പരിഹരിച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യപടി ഇന്ത്യ സ്വീകരിക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പറഞ്ഞിരുന്നു. നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഫെബ്രുവരിയിൽ ഇന്ത്യയും പാകിസ്ഥാനും അറിയിച്ചിരുന്നു.
Also read: കൊവിഡ് ഇന്ത്യയെ തകർത്തു, വൈറസ് പരത്തിയ ചൈന അമേരിക്കയ്‌ക്ക് നഷ്ടപരിഹാരം നൽകണം: ട്രംപ്