ETV Bharat / bharat

ലോകബാങ്കിന്‍റെ തലവനായി അജയ്‌ ബംഗ ; ജൂണ്‍ 2ന് ചുമതലയേല്‍ക്കും

author img

By

Published : May 3, 2023, 11:09 PM IST

ലോക ബാങ്കിന്‍റെ തലവനായി ഇന്ത്യൻ-അമേരിക്കൻ ബിസിനസ് നേതാവ് അജയ്‌ ബംഗ. ഡേവിഡ് മാല്‍പാസില്‍ നിന്ന് ജൂണ്‍ 2ന് സ്ഥാനമേല്‍ക്കും.

Ajay Banga is new World Bank chief  ഇന്ത്യൻ അമേരിക്കൻ ബിസിനസ് നേതാവ്  അജയ്‌ ബംഗ  വാഷിംഗ്‌ടൺ വാര്‍ത്തകള്‍
ലോകബാങ്കിന്‍റെ തലവനായി അജയ്‌ ബംഗ

വാഷിംഗ്‌ടൺ: ലോകബാങ്കിന്‍റെ തലവനായി ഇന്ത്യന്‍ വംശജനായ അജയ്‌ ബംഗയെ നിയമിച്ചു. ജൂണ്‍ രണ്ട് മുതല്‍ അടുത്ത അഞ്ച് വര്‍ഷം ബംഗ പ്രസിഡന്‍റായി സേവനം അനുഷ്‌ഠിക്കുമെന്ന് ലോക ബാങ്ക് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ലോകബാങ്കിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി താന്‍ സജ്ജമാണെന്നും ചരിത്രത്തിലെ നിര്‍ണായക നിമിഷത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും അജയ്‌ ബംഗ പറഞ്ഞതായും പ്രസ്‌താവനയില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലോക ബാങ്കിന്‍റെ പ്രസിഡന്‍റായി 63 കാരനായ അജയ്‌ ബംഗയെ നാമനിര്‍ദേശം ചെയ്യുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ രണ്ടിന് ഡേവിഡ് മാല്‍പാസില്‍ നിന്ന് അജയ്‌ ബംഗ പ്രസിഡന്‍റ് സ്ഥാനം സ്വീകരിക്കും. ജനറല്‍ അറ്റ്‌ലാന്‍റിക് വൈസ് ചെയര്‍മാനായി സേവനമനുഷ്‌ഠിക്കുകയാണ് അജയ്‌ ബംഗ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.