ETV Bharat / bharat

ഡല്‍ഹിയില്‍ വായുഗുണ നിലവാരം 'മോശം' പട്ടികയില്‍ തന്നെ; സഫര്‍ റിപ്പോര്‍ട്ട് പുറത്ത് - സഫര്‍ റിപ്പോര്‍ട്ട് പുറത്ത്

ദേശീയ തലസ്ഥാനത്തെ വായുഗുണനിലവാരം വെള്ളിയാഴ്ച രാവിലെ 7.40 ന് 293 ലെത്തിയതായി സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്‍ഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് റിപ്പോര്‍ട്ട്.

Air Quality Delhi remains poor category  Todays SAFAR report  New delhi todays news  ഡല്‍ഹിയില്‍ വായുഗുണ നിലവാരം  സഫര്‍ റിപ്പോര്‍ട്ട് പുറത്ത്  ഇന്നത്തെ വായുഗുണനിലവാര പട്ടിക
ഡല്‍ഹിയില്‍ വായുഗുണ നിലവാരം 'മോശം' പട്ടികയില്‍ തന്നെ; സഫര്‍ റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Dec 10, 2021, 10:22 AM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുഗുണനിലവാരം വെള്ളിയാഴ്ചയും 'മോശം' വിഭാഗത്തിൽ. വായു ഗുണനിലവാര സൂചിക രാവിലെ 7.40 ന് 293 ല്‍ എത്തി. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്‍ഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (SAFAR) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

നോയിഡയിലും ഗുരുഗ്രാമിലും വായു ഗുണനിലവാരം വളരെ മോശം എന്ന പട്ടികയിലെത്തി. നോയിഡയിലും ഗുരുഗ്രാമിലും യഥാക്രമം 306, 249 എന്നിങ്ങനെയാണ്. പൂജ്യത്തിനും 50നും ഇടയില്‍ 'നല്ലത്', 51 - 100 'തൃപ്‌തികരം', 101- 200 'മിതമായത്', 201-300 'മോശം', 301- 400 'വളരെ മോശം', 401- 500 'ഗുരുതരം' എന്നിങ്ങനെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.

ALSO READ: Helicopter Crash: സേനാനായകന് വിട; ജനറല്‍ ബിപിന്‍ റാവത്തിന്‍റെയും ഭാര്യയുടെയും സംസ്‌കാരം ഇന്ന്

ഗ്യാസ് വിതരണം ലഭ്യമായിട്ടുള്ള എല്ലാ വ്യവസായ യൂണിറ്റുകളും പി.എൻ.ജിയി(Piped Natural Gas) ലേക്ക് മാറ്റുന്നതിനുള്ള സമയക്രമം വ്യക്തമായി നടപ്പാക്കാൻ കഴിയുന്ന കർമപദ്ധതി തയ്യാറാക്കാൻ ഇതുമായി ബന്ധപ്പെട്ട കമ്മിഷൻ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് വർധിച്ച സാഹചര്യത്തിൽ സ്‌കൂളുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ ഡൽഹി സർക്കാർ നിർദേശിച്ചു. ഡൽഹിയോട് ചേർന്നുള്ള ഹരിയാനയിലെ നാല് ജില്ലകളിലെ സ്‌കൂളുകളും അടച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.