ന്യൂഡൽഹി : എയർ മാർഷൽ വിവേക് റാം ചൗധരി ഇന്ത്യൻ വ്യോമസേന മേധാവിയാകും. സെപ്‌റ്റംബർ 30ന് സർവീസിൽ നിന്ന് വിരമിക്കുന്ന എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയയ്‌ക്ക് പകരമായാണ് പുതിയ നിയമനം.
നിലവിൽ എയർ സ്റ്റാഫ് വൈസ് ചീഫ് ആയ ചൗധരി, മിഗ് -29 യുദ്ധവിമാനങ്ങളിലെ വിദഗ്‌ധ പൈലറ്റ് കൂടിയാണ്. 2020 ഓഗസ്റ്റ് ഒന്ന് മുതൽ അദ്ദേഹം വെസ്റ്റേൺ എയർ കമാൻഡ് മേധാവിയുമായിരുന്നു.
1982 ഡിസംബർ 29ന് എയർ ഫോഴ്‌സ് ഫൈറ്റർ സ്ട്രീമിൽ ഫൈറ്റർ പൈലറ്റായി നിയമിതനായ അദ്ദേഹം ഏകദേശം 39 വർഷത്തോളം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
3800 മണിക്കൂറിലധികം വിമാനം പറത്തിയ അനുഭവമുള്ള ചൗധരി ഇതിനോടകം തന്നെ നിരവധി യുദ്ധവിമാനങ്ങളും പരിശീലക വിമാനങ്ങളും പറത്തിയിട്ടുണ്ട്.