ഹൈദരാബാദ്: തെലങ്കാനയില്‍ എഐഎംഐഎം നേതാവ് കുത്തേറ്റു മരിച്ചു. ഹൈദരാബാദില്‍ വെച്ചാണ് ഓൾ ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീൻ നേതാവായ ആസാദ് ഖാന് വ്യാഴാഴ്ച കുത്തേറ്റു മരിച്ചത്. രാജേന്ദ്ര നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വച്ചാണ് സംഭവം നടന്നത്. ആസാദ് ഖാന്റെ എതിരാളികളാണ് കൊലപാതകത്തിന് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നു.
കൊല്ലപ്പെട്ട ആസാദ് ഖാന് 2018ല്‍ ഒരു കൊലപാതക കേസില്‍ പ്രതിയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.