ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്നതിനിടെ രാജ്യത്തെ പൊതു ആരോഗ്യ രംഗം ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവുമായി എയിംസ് മേധാവി. പൊതു ആരോഗ്യ രംഗം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മാറുന്ന കാലത്തിനനുസരിച്ച് ആരോഗ്യ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ പറഞ്ഞു.
ഭൂത കാലത്തെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പൊതു ആരോഗ്യ രംഗം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ഭാവിയില്‍ പകര്‍ച്ച വ്യാധികളുണ്ടായാല്‍ അതിനെ നേരിടാന്‍ ആരോഗ്യ രംഗം തയ്യാറായിരിക്കണം. അതിനോടൊപ്പം തന്നെ നഗര, ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്ക് ആരോഗ്യസേവനങ്ങള്‍ ഒരുപോലെ ലഭ്യമാകണമെന്നും ഗുലേരിയ പറഞ്ഞു.
ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവട് വെയ്പ്പുകളിലൊന്നായിരുന്നു ആയുഷ്‌മാന്‍ ഭാരത് പിഎംജെയ് പദ്ധതി കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) പൊതു ആരോഗ്യ ഉച്ചകോടി വിര്‍ച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
Also read: ഡൽഹി എയിംസിൽ തീപിടിത്തം; ആളപായമില്ല