ETV Bharat / bharat

വികെ ശശികലയുമായി സംവദിച്ച പതിനാറ് എഐഎഡിഎംകെ പാർട്ടി പ്രവർത്തകർ പുറത്ത്

author img

By

Published : Jun 14, 2021, 10:48 PM IST

വികെ ശശികല പാർട്ടിക്ക് എതിരാണെന്നും അതിനാലാണ് നടപടിയെന്നും എഐഎഡിഎംകെ നൽകുന്ന വിശദീകരണം.

AIADMK  VK Sasikala  AIADMK resolution  V Pugazhendi  എഐഎഡിഎംകെ പാർട്ടി പ്രവർത്തകർ  വികെ ശശികല  ചെന്നൈ
വികെ ശശികലയുമായി സംവദിച്ച പതിനാറ് എഐഎഡിഎംകെ പാർട്ടി പ്രവർത്തകർ പുറത്ത്

ചെന്നൈ: വികെ ശശികലയുമായി സംവദിച്ച പതിനാറ് പാർട്ടി പ്രവർത്തകരെ എഐഎഡിഎംകെ പുറത്താക്കി. വികെ ശശികല പാട്ടിക്ക് എതിരാണെന്നും അതിനാലാണ് നടപടിയെന്നും എഐഎഡിഎംകെ നൽകുന്ന വിശദീകരണം. വികെ ശശികലയുമായി സംവദിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് പ്രമേയവും പാസാക്കിയിരുന്നു.

Also read: ഹൈക്കമാൻഡ് പറഞ്ഞാൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് നാന പട്ടോലെ

തടവ് ശിക്ഷ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ വികെ ശശികല രാഷ്‌ട്രീയത്തില്‍ സജീവമാകാന്‍ ശ്രമം തുടങ്ങിയതോടെയാണ് എഐഎഡിഎംകെയുടെ നിർണായക നീക്കം. താന്‍ തിരിച്ചെത്തുമെന്ന് ഉറപ്പ് നല്‍കി ശശികലയുടെ ഒരു ഓഡിയോ സന്ദേശം കഴിഞ്ഞ ആഴ്‌ച പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ നിരവധി എഐഎഡിഎംകെ നേതാക്കള്‍ ശശികലയുമായി ചര്‍ച്ചക്ക് ഒരുങ്ങിയെന്ന വിവരവും പുറത്തു വന്നിരുന്നു. ഇതോടെയാണ് പാർട്ടിയുടെ അച്ചടക്ക നടപടി. ശശികലയുമായി സംസാരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എടപ്പാടി പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും മുന്നറിയിപ്പ് നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.