ആഗ്ര: ആഗ്രയിൽ വിവാഹിതയായ സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. എറ്റ്മാദ്‌പൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം. മാർച്ച് 29 ന് 19കാരി ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. അക്രമികൾ ഇവരെ തടഞ്ഞുനിർത്തി ഭർത്താവിന്‍റെ മുൻപിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾ യുവതിയുടെ ആഭരണങ്ങളും 10,000 രൂപയും കൊള്ളയടിച്ചുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഉത്തർപ്രദേശ് പൊലീസ് ഐപിസി സെക്ഷന്‍ 376D, 394 എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി - ഉത്തർപ്രദേശ്
ഉത്തർപ്രദേശിലെ എറ്റ്മാദ്‌പൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം