ന്യൂഡൽഹി : ആത്മഹത്യ ചെയ്‌ത അഗ്നിവീർ സൈനികൻ അമൃത്‌പാൽ സിങ്ങിന് സൈനിക ബഹുമതികൾ നൽകാതിരുന്നതിന്‍റെ കാരണം വിശദീകരിച്ച് സൈന്യം (Agniveer Amritpal Singh Suicide). അമൃത്‌പാൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇത്തരം മരണങ്ങൾക്ക് സൈനിക ബഹുമതികൾ നൽകാറില്ലെന്നും സൈന്യം അറിയിച്ചു. അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേരുന്നവരെയും മറ്റ് സൈനികരെയും വേര്‍തിരിച്ചു കാണുന്നില്ല എന്നും സൈന്യത്തിന്‍റെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് വ്യക്തമാക്കി (Military honours denied to Agniveer Amritpal Singh as per rules).
അഗ്നിവീർ സൈനികനായതിനാൽ അമൃത്‌പാൽ സിങ്ങിന്‍റെ ശവസംസ്‌കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികൾ നൽകിയില്ലെന്ന് ആരോപണമുണ്ട്. അമൃത്‌പാൽ ഡ്യൂട്ടിയിലിരിക്കെ ആത്മഹത്യ ചെയ്യുകയായിരുന്നു. അഗ്നിവീർ അമൃത്പാൽ സിങ്ങിന്‍റെ (Agniveer Amritpal Singh) നിർഭാഗ്യകരമായ മരണവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളും വസ്‌തുതകളെ തെറ്റായി ചിത്രീകരിക്കലും ഉണ്ടായിട്ടുണ്ടെന്ന് സൈന്യം (Indian Army) എക്‌സിൽ കുറിച്ചു.
-
Unfortunate Death of Agniveer Amritpal Singh on 11 Oct 2023.
— ADG PI - INDIAN ARMY (@adgpi) October 15, 2023 " class="align-text-top noRightClick twitterSection" data="
There has been some misunderstanding and misrepresentation of facts related to unfortunate death of Agniveer Amritpal Singh.
Further to the initial information given out by White Knight Corps on 14 Oct 2023,… pic.twitter.com/6rhaOu3hN8
">Unfortunate Death of Agniveer Amritpal Singh on 11 Oct 2023.
— ADG PI - INDIAN ARMY (@adgpi) October 15, 2023
There has been some misunderstanding and misrepresentation of facts related to unfortunate death of Agniveer Amritpal Singh.
Further to the initial information given out by White Knight Corps on 14 Oct 2023,… pic.twitter.com/6rhaOu3hN8Unfortunate Death of Agniveer Amritpal Singh on 11 Oct 2023.
— ADG PI - INDIAN ARMY (@adgpi) October 15, 2023
There has been some misunderstanding and misrepresentation of facts related to unfortunate death of Agniveer Amritpal Singh.
Further to the initial information given out by White Knight Corps on 14 Oct 2023,… pic.twitter.com/6rhaOu3hN8
2023 ഒക്‌ടോബർ 14-ന് വൈറ്റ് നൈറ്റ് കോർപ്‌സ് നൽകിയ പ്രാഥമിക വിവരങ്ങൾക്ക് പുറമെ, തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ കൂടുതൽ വിശദാംശങ്ങൾ സൈന്യം എക്‌സിൽ പങ്കിട്ടു. സെൻട്രി ഡ്യൂട്ടിക്കിടെ അഗ്നിവീർ അമൃത്പാൽ സിങ് ആത്മഹത്യ ചെയ്‌തത് കുടുംബത്തിനും ഇന്ത്യൻ സൈന്യത്തിനും കനത്ത നഷ്‌ടമാണ്. നിലവിലുള്ള രീതിക്ക് അനുസൃതമായി മൃതശരീരം മെഡിക്കോ-ലീഗൽ നടപടിക്രമങ്ങൾക്ക് ശേഷം സൈനിക ക്രമീകരണങ്ങൾക്ക് കീഴിൽ, എസ്കോർട്ടോടെ അന്ത്യകർമങ്ങൾക്കായി നാട്ടിലേക്ക് കൊണ്ടുപോയി.
അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പോ ശേഷമോ ചേർന്ന സൈനികരെ അർഹതപ്പെട്ട ആനുകൂല്യങ്ങളും പ്രോട്ടോക്കോളുകളും സംബന്ധിച്ച് സായുധ സേനകൾ വേർതിരിക്കുന്നില്ല. എന്നിരുന്നാലും 1967ലെ നിലവിലുള്ള ആർമി ഓർഡർ അനുസരിച്ച് ഇത്തരം കേസുകൾക്ക് സൈനിക ശവസംസ്‌കാരത്തിന് അർഹതയില്ല. ഒരു വിവേചനവുമില്ലാതെ അന്ന് മുതൽ ഈ വിഷയത്തിലുള്ള നയം പിന്തുടരുകയാണ്.
2001 മുതല്‍ 100നും 140നും ഇടയില്‍ സൈനികര്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുകയോ സ്വയം വരുത്തിവച്ച മുറിവുകള്‍ കാരണം മരിക്കുകയോ ചെയ്യുന്നതായും സൈന്യം കൂട്ടിച്ചേര്‍ത്തു. ആത്മഹത്യകൾ, സ്വയം വരുത്തിവച്ച പരിക്കുകൾ മൂലമുണ്ടാകുന്ന മരണങ്ങള്‍ എന്നിവയില്‍ സൈനിക ബഹുമതികളോടെയുള്ള സംസ്‌കാരം ഇതുവരെ അനുവദിച്ചിട്ടില്ല. ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നതിനുള്ള അടിയന്തര സാമ്പത്തിക സഹായം ഉൾപ്പെടെ, അർഹതയനുസരിച്ച് സാമ്പത്തിക സഹായം നൽകുന്നതിനും മറ്റും അർഹമായ മുൻഗണന നൽകുന്നുവെന്ന് സൈന്യം കൂട്ടിച്ചേർത്തു.
സായുധ സേനകൾ നയങ്ങളും പ്രോട്ടോക്കോളുകളും പാലിക്കുന്നതിൽ പേരുകേട്ടതാണ്, അത് തുടരും. ഇന്ത്യൻ സൈന്യം അതിന്‍റെ സ്ഥാപിത പ്രോട്ടോക്കോളുകൾ പിന്തുടരുമ്പോൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ അഭ്യർഥിക്കുന്നുവെന്നും സൈന്യം എക്‌സിൽ കുറിച്ചു.